LiveTV

Live

National

നാഗ്പൂരില്‍ 19 കാരിയെ പീഡിപ്പിച്ചതിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; പ്രതി യോഗി ലാല്‍ അറസ്റ്റില്‍ ‍  

നാഗ്പൂരില്‍ 19 കാരിയെ പീഡിപ്പിച്ചതിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; പ്രതി യോഗി ലാല്‍ അറസ്റ്റില്‍ ‍   

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19 വയസുകാരിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ 52 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ യോഗി ലാല്‍ പെണ്‍കുട്ടിയുടെ വായയില്‍ തുണി തിരുകിക്കയറ്റി പെണ്‍കുട്ടിയെ അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം ചെയ്തതിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും മൂന്ന് ദിവസത്തിന് ശേഷം സഹോദരനോട് പറഞ്ഞതിന് ശേഷമാണ് പീഡനവിവരം പുറത്തറിയുന്നതെന്നും പൊലീസ് പറഞ്ഞു.