LiveTV

Live

National

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

സി.എ.എക്കെതിരെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സമരമാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി ഷഹീൻ ബാ​ഗിൽ നടന്നുവരുന്നത്.

ഷഹീൻ ബാ​ഗിലുള്ളവർ നിങ്ങളെ റേപ് ചെയ്യും, വീടുകൾ കത്തിക്കും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

ഷാഹിന്‍ ബാഗ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പി പർവേശ് സിങ്. ലക്ഷക്കണിക്കിന് പേരാണ് ദിവസവും ഷാഹിന്‍ ബാഗിലെത്തുന്നത്. നാളെ അവർ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും റേപ് ചെയ്യും. വീടുകൾക്ക് തീയിടുമെന്നും സിങ് പറഞ്ഞു.

ഡൽഹിയിൽ അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗ് പ്രതിഷേധക്കാരെ അടുത്ത നിമിഷം ഒഴിപ്പിക്കുമെന്നും വെസ്റ്റ് ഡല്‍ഹി ബി.ജെ.പി എം.പി പറ‍ഞ്ഞു. ആരാണെ് ഷഹീൻ ബാഗിലെത്തുന്നതെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബംഗ്ലാദേശികളും പാകിസ്താനികളുമാണ് അവര്‍. ഡൽഹി നിവാസികൾ അവരെപ്പറ്റി ചിന്തിക്കണമെന്നും പർവേശ് ഹിങ് പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രവസ്താവന. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല. രാജ്യത്തിന്റെ ഐക്യം തീരുമാനിക്കപ്പെടുന്ന അവസരമാണ്. ബി.ജെ.പി അധികാരത്തിൽ വന്നാൽ അര മണിക്കൂറിനുള്ളിൽ തലസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിക്കും. സർക്കാർ ഭൂമിയിലുള്ള ഒരു മസ്ജിദും പിന്നീട് ഡൽഹിയിൽ കാണില്ലെന്നും എം.പി പറഞ്ഞു. ഇന്ന് പറ്റിയില്ലെങ്കിൽ മോദിക്കും അമിത് ഷാക്കും നാളെ നിങ്ങളെ രക്ഷിക്കാൻ പറ്റിയെന്ന് വരില്ലെന്നും പർവേശ് സിങ് പറഞ്ഞു.

സി.എ.എക്കെതിരെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സമരമാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി ഷഹീൻ ബാഗിൽ നടന്നുവരുന്നത്. നൂറു കണക്കിന് സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് വലിയ ജനപങ്കാളിത്തമാണുള്ളത്.