LiveTV

Live

National

സി.എ.എ കരട് ചട്ടങ്ങള്‍ തയ്യാര്‍; ചട്ടങ്ങളില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല

ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംകളല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കും.

സി.എ.എ കരട് ചട്ടങ്ങള്‍ തയ്യാര്‍; ചട്ടങ്ങളില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല

അന്യരാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത ആര്‍ക്കും പൗരത്വം അനുവദിക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ സി.എ.എയുടെ കരട് ചട്ടങ്ങള്‍ തയാറാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ മതപീഡനത്തിനിരയായ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് സി.എ.എ കൊണ്ടുവന്നതെന്നാണ് മോദിസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനകം തയാറാക്കിയ കരടു ചട്ടങ്ങളില്‍ ‘മതപീഡനം’ എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിട്ട് പലായാനം ചെയ്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പുതിയ ഭേദഗതി കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സി.എ.എയുടെ കരട് ചട്ടങ്ങള്‍. മതം ഏതായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ മാത്രമേ പലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയവര്‍ ഹാജരാക്കേണ്ടതുള്ളൂ.

2014 ഡലിസംബര്‍ 31നു മുമ്പേയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് തെളിയിക്കണമെന്നാണ് ചട്ടമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് വിട്ടുവീഴ്ച ചെയ്യപ്പെട്ടേക്കും. അന്യരാജ്യങ്ങളില്‍ നിന്നും വന്നവര്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ പോലിസ് ആണ് രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സ്വന്തം നിലക്കും തീരുമാനം എടുക്കാവുന്നതാണ്. ഇന്ത്യയിലേക്കള നുഴഞ്ഞു കടക്കുന്നവര്‍ക്ക് എത്തുന്നവര്‍ക്ക് തീയതിയോ മതപീഡനമോ തെളിയിക്കാനാവില്ലെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ നിയമത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങുന്നത്.

അസം, പഞ്ചാബ് പോലുളള സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പലായനം ചെയ്‌തെത്തിയ രാജ്യത്തു നിന്നും മതം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധന പോലും കേന്ദ്രം ഉള്‍പ്പെടുത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാറും ബി.ജെ.പിയും നടത്തിയ വിശദീകരണങ്ങള്‍ക്ക് വ്യത്യസ്തമായാണ് സി.എ.എയുടെ ചട്ടങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നാണ് വ്യക്തമാകുന്നത്. കോടതി നല്‍കിയ നാലാഴ്ചക്കകം ചട്ടങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കാനുള്ള തിടുക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം.