LiveTV

Live

National

ഗുജറാത്ത് വംശഹത്യാകേസിലെ പതിനേഴ് പ്രതികള്‍ക്ക് ജാമ്യം

ഗുജറാത്ത് സർദാർപുര ഗ്രാമത്തിലെ 33 മുസ്‍ലിങ്ങളെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍

ഗുജറാത്ത് വംശഹത്യാകേസിലെ പതിനേഴ് പ്രതികള്‍ക്ക് ജാമ്യം

ഗുജറാത്ത് വംശഹത്യയിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 17 പേർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തിൽ പ്രവേശിക്കരുതെന്ന നിബന്ധന മുന്നിൽ വെച്ച കോടതി, പ്രതികൾ അയൽ സംസ്ഥാനമായ മധ്യപ്രദേശ‌ിൽ നിർബന്ധിത സാമൂഹ്യസേവനം ചെയ്യാനും ഉത്തരവിട്ടു.

2002 ഗുജറാത്ത് കലാപത്തിൽ 33 മുസ്‍ലിങ്ങളെ ജീവനോടെ ചുട്ടുകൊന്ന കേസിലാണ് ഇവരെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ഇവരെ രണ്ടു
ഗ്രൂപ്പുകളാക്കി ഇൻഡോറിലും ജബൽപൂരിലും ജോലിക്ക് വെക്കാനാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്. ദിവസം ആറ് മണിക്കൂറെങ്കിലും പ്രതികൾ സാമൂഹ്യസേവനം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ജില്ലാ ലീഗൽ അതോറിറ്റിക്ക് നിർദേശം നൽകി.

സർദാർപുര ഗ്രാമത്തിലെ 33 മുസ്‍ലിങ്ങളെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളാണ് 17 പേരും. കേസിൽ 14 പേരെ ഗുജറാത്ത് ഹെെക്കോടതി വെറുതെ വിട്ടിരുന്നു. മുന്ന് ദിവസം നീണ്ടു നിന്ന ഗുജറാത്ത് കൂട്ടക്കൊലയില്‍ ആയിരത്തിലേറെ പേരാണ് മരിച്ചത്.