LiveTV

Live

National

പൗരത്വ നിയമത്തിനെതിരെ പ്രമേയം; യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ ‘താക്കീത്’

പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യൂറോപ്യൻ യൂണിയൻ എം.പിമാർ.

പൗരത്വ നിയമത്തിനെതിരെ പ്രമേയം; യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ ‘താക്കീത്’

യൂറോപ്യൻ യൂണിയൻ പാർലമെന്റില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതോടെ, ഇതിനെ ചെറുക്കാനുള്ള ഇടപെടലുമായി ഇന്ത്യ. വസ്തുതകളെക്കുറിച്ച് പൂർണ്ണവും കൃത്യവുമായ വിലയിരുത്തൽ നടത്തി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാകും നല്ലതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളോട് ഇന്ത്യ പ്രതികരിച്ചത്.

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍
Also Read

സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്നപോലെയുള്ള അവകാശം മുസ്‍ലിംകളില്‍ നിന്ന് അന്യമാക്കാന്‍ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും പ്രമേയം പങ്കുവെക്കുന്നു. ബ്രസൽസിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം.

ഇതോടെയാണ് ഇതിനെതിരെ ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്. നന്നായി ആലോചിച്ച് വസ്തുതകള്‍ മനസിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രമേയം തയാറാക്കുന്നവരോടും അതിനെ പിന്തുണക്കുന്നവരോടും ഇന്ത്യ പ്രതികരിച്ചത്. സി‌.എ‌.എ ഒരു മതത്തോടും വിവേചനം കാണിക്കുന്നില്ലെന്നും മുൻകാലങ്ങളിൽ യൂറോപ്യൻ സമൂഹങ്ങൾ പോലും ഇതേ സമീപനമാണ് പിന്തുടർന്നതെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. സി‌.എ‌.എ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് സർക്കാർ പറഞ്ഞു. ''പൗരത്വ ഭേദഗതി നിയമത്തിൽ കരട് പ്രമേയം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ ചില അംഗങ്ങൾ നീക്കം തുടങ്ങിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. സി‌.എ‌.എ പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും നടന്ന പൊതുചർച്ചയ്ക്ക് ശേഷം കൃത്യമായ ചട്ടങ്ങളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയുമാണ് ഈ നിയമനിർമ്മാണം നടന്നത്, ” ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും സഹ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ യൂറോപ്യൻ യൂണിയൻ പാർലമെന്റ് സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.