LiveTV

Live

National

വിമാനത്താവളത്തില്‍ സ്‍ഫോടക വസ്തു കണ്ടെത്തിയ സംഭവം: പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ്

കര്‍ണാടക ബാങ്കിന്റെ കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറിലാണ് ആദിത്യ റാവു സയനൈഡ് സൂക്ഷിച്ചത്.

വിമാനത്താവളത്തില്‍ സ്‍ഫോടക വസ്തു കണ്ടെത്തിയ സംഭവം: പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ്

മംഗളൂരു വിമാനത്താവളത്തില്‍ സ്‍ഫോടക വസ്തുവെച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ ലോക്കറില്‍ സയനൈഡ് ശേഖരം കണ്ടെത്തി. ഉഡുപ്പി കര്‍ക്കള സ്വദേശി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. കര്‍ണാടക ബാങ്കിന്റെ കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറിലാണ് ആദിത്യ റാവു സയനൈഡ് സൂക്ഷിച്ചത്.

ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച അന്വേഷണ സംഘമാണ് സയനൈഡ് ശേഖരം കണ്ടെത്തിയത്. അന്വേഷണ സംഘം ആദിത്യ റാവുവിന്റെ ബാങ്ക് അക്കൌണ്ടും പരിശോധിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതി മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ വെച്ചത്. സ്ഫോടക വസ്തുവെച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ റാവു ബെംഗളൂരു പൊലീസിന് കീഴടങ്ങുകയായിരുന്നു.

പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയെ മംഗളൂരു വിമാനത്താവളത്തില്‍ സ്‍ഫോടക വസ്തുവെച്ച സ്ഥലത്തുള്‍പ്പടെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്‍ഫോടക വസ്തു നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി ചെന്നൈയില്‍ നിന്നും വാങ്ങിയതാണെന്ന് പ്രതി പൊലീസിന് മൊഴിനല്‍കി. സ്ഫോടക വസ്തുനിര്‍മ്മിക്കുന്നതിലും അതിന് ആവശ്യമായ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിനും ആദിത്യ റാവുവിന് മറ്റാരുടെയെങ്കിലും സാഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു അന്വേഷണ സംഘം ബാങ്ക് ഡീറ്റൈയില്‍സ് പരിശോധിച്ചത്.