LiveTV

Live

National

ഡൽഹിയില്‍ സ്ത്രീകള്‍ക്ക് പൗരത്വ യാത്ര ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഗുണഭോക്താക്കൾ

പൗരത്വ യാത്രക്ക് പുറമെ സുരക്ഷക്കായി ബസുകളില്‍ ഗാഡുമാരെ നിശ്ചയിച്ചത് വലിയ ആശ്വാസ‌മാണെന്നും ചില സ്ത്രീകൾ പറയുന്നു

ഡൽഹിയില്‍ സ്ത്രീകള്‍ക്ക് പൗരത്വ  യാത്ര ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഗുണഭോക്താക്കൾ

ഡൽഹിയില്‍ സ്ത്രീകള്‍ക്ക് പൗരത്വ യാത്ര ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഗുണഭോക്താക്കൾ. സര്‍ക്കാര്‍ ബസുകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്‍റെ ജനപ്രിയതയിലും ഈ പദ്ധതി വലിയ വളര്‍ച്ചയാണു‌ണ്ടാക്കിയിരിക്കുന്നത്. അതേസമയം പദ്ധതി വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശമാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷം ഉന്നയിക്കുന്നത്.

നേരത്തെ 30 ശതമാനം പേരാണ് സര്‍ക്കാര്‍ ബസുകളിലെ സ്ത്രീ യാത്രക്കാരെങ്കില്‍ ഇപ്പോഴത് 65 ശതമാനത്തിലധികമായിട്ടുണ്ടെന്നാണ് ബസ് ജീവനക്കാരന്‍ പറയുന്നത്. കെജരിവാള്‍ സര്‍ക്കാറിന്‍റെ പദ്ധതി ബസ് യാത്രക്കാരായ സ്ത്രീകളുടെ എണ്ണത്തോടൊപ്പം സര്‍ക്കാറിന്‍റെ ജനപ്രിയതയും വര്‍ധിപ്പിച്ചിട്ടുണ്ട്. കെജരിവാള്‍ സര്‍ക്കാര്‍ തന്നെയാണ് തിരിച്ചുവരേണ്ടതെന്നാണ് പല സ്ത്രീകളുടെയും പക്ഷം.

പൗരത്വ യാത്രക്ക് പുറമെ സുരക്ഷക്കായി ബസുകളില്‍ ഗാഡുമാരെ നിശ്ചയിച്ചത് വലിയ ആശ്വാസ‌മാണെന്നും ചില സ്ത്രീകൾ പറയുന്നു. അതേസമയം ഇത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നാണ് ‌പ്രതിപക്ഷത്തിന്‍റെ ആരോപണം.