LiveTV

Live

National

അറസ്റ്റ് ചെയ്തവരെ വിട്ടയക്കാത്തതില്‍ പ്രതിഷേധം; റോഡുപരോധിച്ച് അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍

വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിനെതിരെ ‘ഗോബാക്ക്’ വിളിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

അറസ്റ്റ് ചെയ്തവരെ വിട്ടയക്കാത്തതില്‍ പ്രതിഷേധം; റോഡുപരോധിച്ച് അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍

അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിനെതിരെ ‘ഗോബാക്ക്’ വിളിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. സർവകലാശാലയിലെ വിദ്യാർഥികൾ അലിഗഡ് പുരാനി ചുങ്കിയിൽ റോഡ് ഉപരോധിച്ചു.

വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ഗോബാക്ക് വിളിയുമായി പ്രതിഷേധിച്ചത്. ഇതിനെത്തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മറ്റ് വിദ്യാർഥികൾ പ്രോക്ടർ ഓഫീസ് വളയുകയും അഞ്ച്
മണിക്കുള്ളിൽ അറസ്റ്റ് ചെയ്‌തവരെ വിട്ടയച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു. 5 മണി ആയിട്ടും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. വിദ്യാർഥികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ അറസ്റ്റ് ചെയ്ത രണ്ട്
പേരെ വിട്ടയച്ചു ബാക്കിയുള്ളവരെ വിട്ടയക്കുമെന്ന ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.