LiveTV

Live

National

എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരാജ്ഞലി അർപ്പിക്കുന്ന കഴിഞ്ഞ 69 വര്‍ഷമായുണ്ടായിരുന്ന ചടങ്ങ് ഇത്തവണയില്ലായിരുന്നു

എഴുപത്തിയൊന്നാം റിപബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം

ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍ രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോല്‍സനാരോ മുഖ്യാതിഥിയായി എത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് ഇത്തവണയില്ലായിരുന്നു. പകരം പുതുതായി സ്ഥാപിച്ച ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്.

രാഷ്ട്രപതി രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയിലെത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു. ആര്‍മി നേവി എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനവും പരിപാടിയില്‍ അണിനിരന്നു.

നിശ്ചല ദൃശ്യങ്ങളിൽ ഇത്തവണയും കേരളത്തിന്റേതുണ്ടായിരുന്നില്ല. മുഖ്യാതിഥിയായ ജൈര്‍ മെസ്സിയസിന്റെ നിലപാടുകളിലെ വിയോജിപ്പ് ചൂണ്ടിക്കാട്ടി സി.പി.ഐ പരിപാടി ബഹിഷ്കരിച്ചു.

പൗരത്വ നിയത്തിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കറുത്ത തൊപ്പി ധരിച്ചെത്തുന്നത് വിലക്കിയിരുന്നു. കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.