LiveTV

Live

National

ഇത്തവണത്തെ റിപബ്ലിക് ആഘോഷം കീഴ്‍വഴക്കങ്ങള്‍ മാറ്റിമറിച്ച്

ഇത്തവണത്തെ റിപബ്ലിക് ആഘോഷം കീഴ്‍വഴക്കങ്ങള്‍ മാറ്റിമറിച്ച്

ഏഴ് പതിറ്റാണ്ടായി തുടരുന്ന കീഴ്‍വഴക്കങ്ങള്‍ മാറ്റിയാണ് ഇത്തവണ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നത്. ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിക്കു പകരം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പിച്ചത് ദേശീയ യുദ്ധ സ്മാരകത്തില്‍. പുരുഷ ജവാന്‍മാരുടെ സംഘം വനിതാ ക്യാപ്റ്റന് കീഴില്‍ പരേഡിനെത്തിയതും ആദ്യം. എന്നാല്‍ വിവാദ യുദ്ധ വിമാനമായ റഫേലിന്റെ മാതൃക മാത്രമാണ് പരേഡില്‍ പ്രദര്‍ശിപ്പിച്ചത്.

ഇത്തവണത്തെ റിപബ്ലിക് ആഘോഷം കീഴ്‍വഴക്കങ്ങള്‍ മാറ്റിമറിച്ച്

പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും അമര്‍ ജവാന്‍ ജ്യോതിക്കു പകരം പുതിയ ദേശീയ യുദ്ധ സ്മാരകത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം എത്തിയ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചത്. സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള കാലത്ത് രാജ്യത്തിനു വേണ്ടി രക്‌സാക്ഷികളായ ജവാന്‍മാരുടെ ഓര്‍മ്മ പുതുക്കുന്ന സ്മാരകമാണ് അമര്‍ ജവാന്‍ ജ്യോതി. പിന്നീട് രക്തസാക്ഷികളായവര്‍ക്കു വേണ്ടി മോദി സര്‍ക്കാറാണ് ദേശീയ യുദ്ധ സ്മാരകം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തത്.

വനിതാ ക്യാപ്റ്റന്‍ തനിയാ ഷേര്‍ഗില്‍ പുരുഷ ജവാന്‍മാരുടെ കണ്ടിജന്റിന് നേതൃത്വം നല്‍കിയത് ഇത്തവണത്തെ പരേഡിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി നേരിട്ട് രാജ്യത്തെ അറിയിച്ച സാറ്റലൈറ്റ് വേധ മിസൈലിന്റെ മാതൃകയും എയര്‍ ഡിഫന്‍സ് ടാക്റ്റിക്കല്‍ കണ്‍ട്രോള്‍ റഡാറും രാജ്യത്തിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളായി പരേഡില്‍ ഇടം പിടിച്ചു.

സമീപകാലത്ത് ഇന്ത്യ സ്വായത്തമാക്കിയ ചിനൂക്, അപ്പാച്ചി ഹെലികോപ്റ്ററുകള്‍ പരേഡില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വിവാദ യുദ്ധവിമാനമായ റാഫേലിന്റെ മാതൃക മാത്രമാണ് എയര്‍ഫോഴ്‌സ് ടാബ്‌ളോയില്‍ ഉണ്ടായിരുന്നത്. ഇത്തവണ കേന്ദ്രഭരണ പ്രദേശമായി മാറിയെങ്കിലും രാഷ്ട്രപതിയുടെ സര്‍വ്വീസ് മെഡലുകള്‍ക്ക് ഏറ്റവുമധികം പേര്‍ അര്‍ഹരായത് ജമ്മു കശ്മീരില്‍ നിന്നായിരുന്നു.