LiveTV

Live

National

സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടന ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ്

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് സർക്കാറുകളുടെ സുപ്രധാന തീരുമാനം

സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടന ആമുഖം വായിക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ്

മഹാരാഷ്ട്രക്ക് പിന്നാലെ, സ്കൂളുകളിൽ ഭരണഘടനാ ആമുഖം വായിക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍. എല്ലാ ശനിയാഴ്ച്ചകളിലും സ്കൂൾ അസംബ്ലിയിൽ ഭരണഘടനാ ആമുഖം വായിക്കാനാണ് തീരുമാനം.

സമാനമായ ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച്ച മഹാരാഷ്ട്ര സർക്കാറും പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശ് സ്കൂൾ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റാണ് സർക്കുലർ പുറത്തിറക്കിയത്. ഇതുപ്രകാരം, എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ആമുഖം വായിക്കൽ നിർബന്ധമാക്കിയിരിക്കുകയാണ്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാതലത്തിലാണ് സർക്കാറുകളുടെ സുപ്രധാന തീരുമാനം. പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധയിടങ്ങളില്‍ രാജ്യത്തിന്റെ മതേതര സ്വഭാവം വ്യക്തമായി പറയുന്ന ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി. രാജ്യത്തിന്റെ പലയിടങ്ങളിലും ഭരണഘടനാ ആമുഖം വായിച്ചാണ് റിപബ്ലിക് ദിനം ആഘോഷിച്ചത്.