LiveTV

Live

National

‘മിസ്റ്റര്‍ ഷാ, ഇതാണ് ഷാഹീന്‍ ബാഗിലെ വികാരം’; ഷാഹീന്‍ ബാഗില്ലാത്ത ഡല്‍ഹിക്കായി വോട്ട് ചോദിച്ച അമിത് ഷാക്കെതിരെ ജിഗ്‍നേഷ് മേവാനി 

ഡല്‍ഹിയില്‍ ഷാഹിന്‍ബാഗ് ഉണ്ടാവരുതെന്നും അതിന് വേണ്ടി താമരക്ക് വോട്ട് ചെയ്യണമെന്നും അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

‘മിസ്റ്റര്‍ ഷാ, ഇതാണ് ഷാഹീന്‍ ബാഗിലെ വികാരം’; ഷാഹീന്‍ ബാഗില്ലാത്ത ഡല്‍ഹിക്കായി വോട്ട് ചോദിച്ച അമിത് ഷാക്കെതിരെ ജിഗ്‍നേഷ് മേവാനി 

ബി.ജെ.പി ഭരണത്തിലേറിയാല്‍ ഷാഹീന്‍ ബാഗില്ലാത്ത ഡല്‍ഹിയുണ്ടാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ജിഗ്നേഷ് മേവാനി. ഷാഹീന്‍ ബാഗിലെ റിപബ്ലിക് ദിനാഘോഷത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് ‘ഇതാണ് ഷാഹീന്‍ ബാഗിന്റെ വികാരം’ എന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.

‘മിസ്റ്റര്‍ ഷാ, ഇതാണ് ഷാഹീന്‍ ബാഗിലെ വികാരം’; ഷാഹീന്‍ ബാഗില്ലാത്ത ഡല്‍ഹിക്കായി വോട്ട് ചോദിച്ച അമിത് ഷാക്കെതിരെ ജിഗ്‍നേഷ് മേവാനി 

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഷാഹീൻ ബാഗിൽ റിപബ്ലിക് ദിനാഘോഷത്തില്‍ ത്രിവർണ്ണ പതാകയേന്തി ആയിരങ്ങളാണ് തെരുവിൽ അണിനിരന്നത്.

ബി.ജെ.പി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരുമാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ഷാഹിന്‍ബാഗ് ഉണ്ടാകില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ പതിനൊന്നാം തിയതി വൈകുന്നേരത്തോടെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായി ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ താമരയെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

'മലിനീകരണ മുക്തമായ ഡല്‍ഹി നമുക്ക് വേണം, എല്ലാ വീടുകളിലും ശുദ്ധജലം ലഭിക്കണം, 24 മണിക്കൂറും വൈദ്യുതി ലഭ്യമാകണം, വിദ്യാഭ്യാസത്തിന് മികച്ച സൗകര്യങ്ങള്‍ വേണം, ചേരികളോ അനധികൃത കോളനികളോ പാടില്ല, ദ്രുത ഗതാഗത സംവിധാനം വേണം, സൈക്കിള്‍ പാതകളും ലോകോത്തര നിലവാരത്തിലുള്ള റോഡുകളും വേണം. ഗതാഗത ഗതാകുരുക്കുകള്‍ പാടില്ല, ഒപ്പം ഷാഹിന്‍ബാഗും പാടില്ല. അത്തരമൊരു ഡല്‍ഹിയാണ് നമുക്ക് വേണ്ടത്'. അമിത് ഷാ പറഞ്ഞു. ബിജെപിയുടെ സാമൂഹിക മാധ്യമ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച അമിത് ഷാ, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കെജരിവാളിന്റെ നിലപാടിനെ ലജ്ജാകരം എന്നാണ് വിമര്‍ശിച്ചത്. വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ എ.എ.പി ഇത്തവണ ഡല്‍ഹിയില്‍ പരാജയപ്പെടുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Shaheen bhag 🔥 The Dadis of Shaheen Bagh , Radhika Vemula and Saira Bano (Junaid's mother) together hoisted the national flag at Shaheen Bagh today. What an electric atmosphere!

Posted by Beef Janata Party on Saturday, January 25, 2020

അമിത് ഷാക്കെതിരെ മറുപടിയുമായി കെജ്‍രിവാളും രംഗത്തെത്തി. വിദ്യാഭ്യാസത്തെ കുറിച്ച് അമിത് ഷായ്ക്ക് എന്താണ് അറിയുന്നത്...? വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും നിങ്ങള്‍ ഭരിക്കുന്നുണ്ടല്ലോ..നിങ്ങള്‍ മെച്ചപ്പെടുത്തിയ ഒരു സ്‌കൂള്‍ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ അമിത് ഷായെ വെല്ലുവിളിക്കുന്നു' കെജ്‌രിവാള്‍ പറഞ്ഞു. അമിത് ഷായുടെ ഷാഹീന്‍ബാഗ് പരാമര്‍ശനത്തിനെിരെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഡല്‍ഹിയിലെ ക്രമസമാധാന ചുമതലയും ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനാണ്. അവിടെ ക്രമസമാധനാപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരം പറയേണ്ടതും കേന്ദ്രം തന്നെയാണ്. സിസിടിവികളും വൈഫൈയും നോക്കിയിരിക്കാതെ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ എന്താണെന്നറിയാന്‍ ശ്രമക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്യേണ്ടത് എന്നായിരുന്നു സിസോദിയയുടെ വാക്കുകള്‍.