LiveTV

Live

National

ഇന്ത്യയുടെ റിപബ്ലിക് ദിനം ഗൂഗിള്‍ വരവേറ്റത് ഇങ്ങനെ

സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനത്തിന് പുറമെ ആര്‍മി, നേവി, എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും പരിപാടിയില്‍ അണിനിരന്നു.

ഇന്ത്യയുടെ റിപബ്ലിക് ദിനം ഗൂഗിള്‍ വരവേറ്റത് ഇങ്ങനെ

ഇന്ത്യയുടെ എഴുപത്തിയൊന്നാം റിപബ്ലിക് ദിനത്തിൽ പ്രത്യേക ‍ഡൂഡിൾ പുറത്തിറക്കി ഗുഗിൾ. ഇന്ത്യയുടെ വെെവിധ്യത്തെയും സാംസ്കാരിക സമ്പന്നതയേയും എടുത്തു കാണിക്കുന്ന പ്രത്യേക ഡൂഡിൾ തയ്യാറാക്കിയത് സിങ്കപ്പൂർ കലാകാരനായ മെറൂ സേത് ആണ്.

ഇന്ത്യയുടെ റിപബ്ലിക് ദിനം ഗൂഗിള്‍ വരവേറ്റത് ഇങ്ങനെ

താജ്മഹലും ഇന്ത്യ ഗേറ്റും മുതൽ, ഇന്ത്യയുടെ കലാ സാംസ്കാരിക പെെതൃക പ്രത്യേകതകൾ വരച്ചുകാട്ടുന്ന ഡൂ‍ഡിളാണ് പുറത്തിറങ്ങിയത്. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ബ്രസീൽ പ്രസി‍ഡന്റ് ജെെർ ബൊൾസോനാരെ മുഖ്യതിഥിയായി എത്തിയ റിപബ്ലിക് ദിനത്തിലെ പ്രത്യേക ടാബ്ലോ പരിപാടികൾ തൊണ്ണൂറ് മിനിറ്റോളം നീണ്ടു നിന്നു. സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനത്തിന് പുറമെ ആര്‍മി, നേവി, എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും പരിപാടിയില്‍ അണിനിരന്നു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയത്.