LiveTV

Live

National

സമയം കിട്ടുമ്പോൾ വായിക്കണം: മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്

ആമസോൺ ഓൺലൈൻ സ്റ്റോർ വഴിയാണ് 170 രൂപ വിലയുള്ള ഭരണഘടന വാങ്ങി അയച്ചിരിക്കുന്നത്.

സമയം കിട്ടുമ്പോൾ വായിക്കണം: മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോൺഗ്രസ്

പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് അയച്ച് കോണ്‍ഗ്രസ്. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിച്ചുനോക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഭരണഘടന അയച്ചിരിക്കുന്നത്. ആമസോൺ ഓൺലൈൻ സ്റ്റോർ വഴിയാണ് 170 രൂപ വിലയുള്ള ഭരണഘടന വാങ്ങി അയച്ചിരിക്കുന്നത്. ഇതിന്റെ ചിത്രവും ഉൾപ്പെടുത്തി കോൺഗ്രസ് ട്വീറ്റ് ചെയ്തു.

"പ്രിയപ്പെട്ട പ്രധാനമന്ത്രി, ഭരണഘടന വളരെ പെട്ടെന്ന് നിങ്ങളുടെ അടുത്ത് എത്തും. രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയില്‍ എപ്പോഴാണ് നിങ്ങള്‍ക്ക് സമയം കിട്ടുക ദയവുചെയ്ത് അപ്പോള്‍ ഇതൊന്നു വായിക്കുക.

സ്‌നേഹാദരങ്ങളോടെ കോണ്‍ഗ്രസ്"

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററര്‍ പേജിലാണ് പ്രധാനമന്ത്രിക്കുള്ള ഈ തുറന്ന കത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭരണഘടന ആർട്ടിക്കിൾ 14 പ്രകാരം എല്ലാവർക്കും സമത്വം ഉറപ്പാക്കുന്നുവെന്ന കാര്യം ബിജെപി മനസിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. എല്ലാത്തരം വിഭാഗീയതയിൽ നിന്നും ജനങ്ങൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നുവെന്ന കാര്യം ഓർക്കണം. വിവേചനപരമായ ഏതു നിയമവും ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.