LiveTV

Live

National

ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്

ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് നടപടി. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.

ഇതിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഡല്‍ഹി ജമാമസ്ജിദില്‍ നിന്നും പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഡല്‍ഹി തീസ് ഹസാരെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.