LiveTV

Live

National

ആയിരം കോടി രൂപയുടെ ഹെറോയിന്‍ കത്തിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍

അമൃത്സറില്‍ സമാനമായ ഒരു ഓപ്പറേഷനിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് വെള്ളിയാഴ്ച ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിൽ കത്തിച്ച് നശിപ്പിച്ചത് 905 ഗ്രാം ഹെറോയിനാണ്. 

ആയിരം കോടി രൂപയുടെ ഹെറോയിന്‍ കത്തിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഡല്‍ഹി നിലോതിയില്‍ 207 കിലോഗ്രാം ഹെറോയിൻ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏകദേശം 1,000 കോടി രൂപയുടെ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് നശിപ്പിച്ചതെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു. അമൃത്സറില്‍ കഴിഞ്ഞദിവസം സമാനമായ ഒരു ഓപ്പറേഷനിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിൽ കത്തിച്ച് നശിപ്പിച്ചത് 905 ഗ്രാം ഹെറോയിനാണ്. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റിലായിരുന്നു ലഹരിമരുന്ന് നശിപ്പിച്ചത്.