സി.എ.എ പ്രക്ഷോഭം; ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധം
കരിനിയമങ്ങൾ ചുമത്തി വ്യക്തികളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ജെ.സി.സി പറഞ്ഞു

സി.എ.എ വിരുദ്ധ മുന്നണി പോരാളിയും ജെ.എൻ.യു ഗവേഷക വിദ്യാർഥിയുമായ ഷർജീൽ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയ അസമിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഷർജീൽ ഇമാമിനെതിരായ കരിനിയമം പിൻവലിക്കണമെന്നാവശ്യവുമായി ജാമിഅ കോഡിനേഷൻ കമ്മിറ്റി രംഗത്തെത്തി.
കരിനിയമങ്ങൾ ചുമത്തി വ്യക്തികളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ജെ.സി.സി പറഞ്ഞു. മാധ്യമ കുപ്രചാരണത്തിൻറ അടിസ്ഥാനത്തിലാണ് ഷർജീലിനെ വേട്ടയാടുന്നതെന്നും കമ്മിറ്റി പറഞ്ഞു. ഷർജീലിന് പിന്തുണയുമായി ജെ.എൻ.യു വിദ്യാർഥി സംഘടനകളും രംഗത്തെത്തി. സുപ്രസിദ്ധമായ ഡൽഹി ഷാഹിൻ ബാഗ് പോരാട്ടത്തിന് പിന്നിലെ സജീവ സാന്നിധ്യമായിരുന്നു ഷർജീൽ ഇമാം.
അസം പൊലീസാണ് ഷർജീലിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്. അസമിലേക്ക് സൈന്യം പോകുന്ന വഴി തടസപ്പെടുത്തി പൗരത്വ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തണം എന്ന പ്രസ്താവനയുടെ പേരിലാണ് കേസെടുത്തത്. രാജ്യത്തെ വിഭജിക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് വിദ്യാർഥിക്കെതിരെ യു.എ.പി.എ ചുമത്തുകയായിരുന്നു.