LiveTV

Live

National

ബുര്‍ഖ ധരിക്കുന്നവര്‍ക്ക് 250 രൂപ പിഴയുമായി കോളജ്

ഡ്രസ് കോഡ് പ്രകാരം മാത്രമേ വിദ്യാര്‍ഥികള്‍ കോളജില്‍ വരാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്.

ബുര്‍ഖ ധരിക്കുന്നവര്‍ക്ക് 250 രൂപ പിഴയുമായി കോളജ്

ബുര്‍ഖ ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി പട്നയിലെ കോളജ്. ജെ.ഡി വുമണ്‍ കോളജാണ് ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 250 രൂപ പിഴ ചുമത്തുമെന്നും സര്‍ക്കുലറിലുണ്ട്.

ഡ്രസ് കോഡ് പ്രകാരം മാത്രമേ വിദ്യാര്‍ഥികള്‍ കോളജില്‍ വരാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ശനിയാഴ്ചകളില്‍ ഇളവുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

ബുര്‍ഖ ധരിക്കുന്നവര്‍ക്ക് 250 രൂപ പിഴയുമായി കോളജ്

വിദ്യാര്‍ഥികള്‍ ബുര്‍ഖ നിരോധനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് വിവാദമായതോടെ ബുര്‍ഖ എന്ന് പ്രത്യേകമായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ശ്യാമ റോയ് പ്രതികരിച്ചു. ഡ്രസ് കോഡ് ഉറപ്പുവരുത്തുക എന്നതാണ് ഉദ്ദേശിച്ചതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.