LiveTV

Live

National

നിര്‍ഭയ കേസ്; ദയാഹരജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുകേഷ് സിങ്

മുകേഷിന്റെ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് തള്ളിയിരുന്നു

നിര്‍ഭയ കേസ്; ദയാഹരജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുകേഷ് സിങ്

രാഷ്ട്രപതി ദയാഹരജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് സുപ്രീം കോടതിയെ സമീപിച്ചു. മുകേഷിന്റെ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് തള്ളിയിരുന്നു. ഫെബ്രുവരി ഒന്നാം തിയതി ആറ് മണിക്ക് പ്രതികളെ വധശിക്ഷക്ക് വിധേയമാക്കാനിരിക്കെയാണ് മുകേഷ് കോടതിയെ സമീപിക്കുന്നത്.

നിര്‍ഭയ കേസ്; ദയാഹരജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുകേഷ് സിങ്

മറ്റു മൂന്ന് പ്രതികള്‍ ദയാഹരജിക്കാവശ്യമായ രേഖകള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ നല്‍കുന്നില്ലെന്ന് കാണിച്ച് നല്‍കിയ ഹരജി പാട്യാല കോടതി ശനിയാഴ്ച തള്ളിയിരുന്നു. വധശിക്ഷയുടെ ദിവസം വൈകിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പ്രതികള്‍ പുറത്തെടുക്കുന്നതെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ ആരോപിച്ചു.

നാല് പ്രതികളെയും വ്യത്യസ്ത സെല്ലുകളില്‍ അടച്ച് നിരീക്ഷിക്കുന്നുണ്ടെന്നും വധശിക്ഷക്ക് മുമ്പ് കടുങ്കയ്യൊന്നും ചെയ്യില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.