LiveTV

Live

National

‘’മോദിയുടെയും ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്സലുകളാക്കുന്നു’’ രാഹുല്‍ ഗാന്ധി

‘’ഗവണ്‍മെന്റിന്റെ ശിങ്കിടിയായ എന്‍.ഐ.എക്ക് അത് മായ്ച്ചുകളയാനാവില്ല’’

‘’മോദിയുടെയും ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്സലുകളാക്കുന്നു’’ രാഹുല്‍ ഗാന്ധി

ഭീമാ കൊറേഗാവ് ആക്രമണ കേസ് എന്‍.ഐ.എക്ക് കൈമാറാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി, അമിത് ഷായുടെ വിഭജന അജണ്ടയെ വിമര്‍ശിക്കുന്നവരയെല്ലാം അര്‍ബന്‍ നെക്‌സലൈറ്റായി മുദ്രകുത്തുന്നുവെന്ന് അദ്ദഹം ട്വീറ്റ് ചെയ്തു.

‘’ആരെങ്കിലും മോദിയുടെയും അമിത് ഷായുടെയും വര്‍ഗീയ അജണ്ട ചോദ്യം ചെയ്താല്‍ അവര്‍ അര്‍ബന്‍ നക്‌സലാവുന്നു. ഭീമാ കൊറേഗാവ് പ്രതിരോധത്തിന്റെ അടയാളമാണ്. ഗവണ്‍മെന്റിന്റെ ശിങ്കിടിയായ എന്‍.ഐ.എക്ക് അത് മായ്ച്ചുകളയാനാവില്ല’’ അദ്ദേഹം കുറിച്ചു.

2018ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്റെ അന്വേഷണം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കെതിരെയും സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ എന്‍.ഐ.എക്ക് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കവെയാണ് മഹാരാഷ്ട്രയുമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്നത്. ഫെഡറല്‍ ഘടനയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നാണ് ഛത്തീസ്ഗഡ് ചൂണ്ടിക്കാട്ടുന്നത്.