LiveTV

Live

National

കൊറോണ ഭീതിയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍

അമേരിക്ക ഇടപെട്ടത് പോലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെട്ട് ഉടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

കൊറോണ ഭീതിയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. മലയാളികളുള്‍പ്പെടെ അന്‍പത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വുഹാന്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിക്കിടക്കുകയാണ്. വിലക്കുള്ളതിനാല്‍ ഭക്ഷണത്തിന് പോലും ഇവര്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല.

500 ലധികം ഇന്ത്യക്കാരായ വിദ്യാര്‍ഥികളാണ് വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്. ഇതില്‍ പലരും കൊറോണ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഇപ്പോഴും മടങ്ങാനാകാതെ 50 പേര്‍ വുഹാന്‍‌ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ കഴിയുകയാണ്. ഇതില്‍ 20 പേര്‍ മലയാളികളാണ്.

ഭക്ഷണത്തിന് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവര്‍. കൊറോണയെ തുടര്‍ന്ന് നഗരം അടച്ചതിനാല്‍ വലിയ ബുദ്ധിമുട്ടിലും ആശങ്കയിലുമാണ് വിദ്യാര്‍ഥികള്‍. അമേരിക്ക ഇടപെട്ടത് പോലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെട്ട് ഉടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.