LiveTV

Live

National

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

20 വർഷത്തിനിടയിൽ വരുമാനത്തിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്.

പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്

2019 - 20 വർഷത്തെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ ഇടിവെന്ന് റിപോർട്ടുകൾ. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതീക്ഷിച്ച പതിമൂന്നര ലക്ഷം കോടിക്ക് പകരം പതിനൊന്നര ലക്ഷം കോടി രൂപയെ ലഭിക്കുവെന്നാണ് സൂചന. 20 വർഷത്തിനിടയിൽ വരുമാനത്തിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണിത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അടിവരയിടുന്നതാണ് പ്രത്യക്ഷ നികുതി വരുമാനത്തിലെ ഇടിവ്. 2019 - 20 സാമ്പത്തിക വർഷത്തിൽ പതിമൂന്നര ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയിനത്തിൽ പ്രതീക്ഷച്ചിരുന്നത്. ജനുവരി 23 വരെ പിരിഞ്ഞു കിട്ടിയത് വെറും 7.3 ലക്ഷം കോടി രൂപ മാത്രമാണ്. മാർച്ച്‌ മാസത്തോടെ പതിനൊന്നര ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അത് തന്നെ കഴിഞ്ഞ തവണത്തേക്കാൾ 5.5 ശതമാനം കുറവാണ്.

രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും പ്രത്യക്ഷ നികുതി വഴിയാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനികൾ നിക്ഷേപം കുറച്ചതും തൊഴിലില്ലായ്മയും നികുതി വരുമാനത്തെ സാരമായി ബാധിച്ചതാണ് ഇടിവിന് കാരണം.