LiveTV

Live

National

അടുത്തത്, ‘നുഴഞ്ഞുകയറ്റക്കാരെ ഭക്ഷണം നോക്കിയും തിരിച്ചറിയാം’

മധ്യപ്രദേശിലെ ഒരു പരിപാടിക്കിടെയാണ് ബി.ജെ.പി നേതാവിന്റെ ‘പോഹ വിരുദ്ധ’ പ്രസ്താവന

 അടുത്തത്, ‘നുഴഞ്ഞുകയറ്റക്കാരെ ഭക്ഷണം നോക്കിയും തിരിച്ചറിയാം’

ബീഫ് വിരോധത്തിനു പിന്നാലെ ഉത്തരേന്ത്യൻ ഭക്ഷണമായ പോഹയാണ് ഇപ്പോൾ വലതുപക്ഷ തീവ്രവാദികൾ ലക്ഷ്യമിട്ടിരിക്കുന്നത്. ലോ ബജറ്റ് വിഭവമായ പോഹ ഭക്ഷിക്കുന്ന തൊഴിലാളികൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായിരിക്കുമെന്ന് ബി.ജെ.പി നേതാവ് കെെലാഷ് വിജയവർഗിയ മധ്യപ്രദേശിൽ പറഞ്ഞു. എന്നാൽ വലിയ വിമർശനവും ട്രോളുമാണ് ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്.

അവിലിനോട് സാമ്യമുള്ള വിഭവമാണ് ‘പോഹ’. മധ്യപ്രദേശിലെ ഒരു പരിപാടിക്കിടെയാണ് ബി.ജെ.പി നേതാവിന്റെ ‘പോഹ വിരുദ്ധ’ പ്രസ്താവന. തന്റെ വീട്ടിൽ പുതിയ ഒരു മുറി പണിയിക്കുന്ന നേരം, ജോലിക്ക് വന്ന ചില തൊഴിലാളികൾ പോഹ മാത്രം ഭക്ഷിക്കുന്നത് താൻ നിരീക്ഷിച്ചുവെന്നാണ് വിജയവര്‍ഗിയ പറഞ്ഞത്. ഇവർ ബംഗ്ലാദേശികളാണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എനിക്ക് സംശയം തോന്നിത്തുടങ്ങി എന്ന് മനസ്സിലായിട്ടാവണം, അവർ പിന്നീട് പണിക്കു വന്നില്ലെന്നും കെെലാഷ് വിജയവര്‍ഗിയ പറഞ്ഞു.

ജനങ്ങൾക്കിടയിൽ ജാഗ്രതയുണ്ടാകാനാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സമൂഹമാധ്യമത്തിൽ ‘രാജ്യവിരുദ്ധമായ പോഹ’യാണ് ഇപ്പോൾ ചർച്ചാ വിഷയം.