LiveTV

Live

National

എന്‍.പി.ആര്‍ രേഖകള്‍ ചോദിച്ചു; ബാങ്ക് അക്കൗണ്ടുക​ൾ കൂട്ടത്തോടെ പിൻ​വ​ലിച്ച് കായ​ൽ​പ​ട്ട​ണം നിവാസികള്‍

എന്‍.പി.ആര്‍ രേഖകള്‍ ചോദിച്ചു;  ബാങ്ക് അക്കൗണ്ടുക​ൾ കൂട്ടത്തോടെ പിൻ​വ​ലിച്ച് കായ​ൽ​പ​ട്ട​ണം നിവാസികള്‍

അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെ.വൈ.സി ആവശ്യത്തിന് വേണ്ടി എന്‍.പി.ആര്‍ രേഖകള്‍ ചോദിച്ച ബാങ്കില്‍ നിന്നും കൂട്ടത്തോടെ അക്കൗണ്ടുകള്‍ പിന്‍വലിച്ച് കായല്‍പട്ടണം നിവാസികള്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രേഖ ഹാജരാക്കണമെന്ന തൂത്തുക്കുടി കായല്‍പട്ടണം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ തമിഴ് പത്രങ്ങളിലെ പരസ്യങ്ങളില്‍ പരിഭ്രാന്തരായാണ് കായല്‍പട്ടണത്തെ ജനങ്ങള്‍‌ കൂട്ടത്തോടെ അക്കൗണ്ടുകള്‍ പിന്‍വലിക്കാനായി ബാങ്കിനെ സമീപിച്ചത്.

എന്‍.പി.ആര്‍ രേഖകള്‍ ചോദിച്ചു;  ബാങ്ക് അക്കൗണ്ടുക​ൾ കൂട്ടത്തോടെ പിൻ​വ​ലിച്ച് കായ​ൽ​പ​ട്ട​ണം നിവാസികള്‍

ബാങ്ക് അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ വിവരങ്ങള്‍(കെ.വൈ.സി) ഹാജരാക്കുന്നതിന്റെ ഭാഗമായി ദേശീയ ജനസംഖ്യ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ സ്വീകാര്യമായ ഏതെങ്കിലും രേഖ ഹാജരാക്കണമെന്നായിരുന്നു ബാങ്കിന്റെ പരസ്യം. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ കായല്‍പട്ടണത്തെ ജനങ്ങള്‍ പരസ്യം കണ്ട് പരിഭ്രാന്തരാവുകയും കൂട്ടത്തോടെ വന്ന് പണം പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു. അക്കൗണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിച്ചാണ് പലരും ബാങ്കില്‍ നിന്നും മടങ്ങിയത്. മൂന്നു ദിവസത്തിനിടെ ഒരെ ബ്രാഞ്ചില്‍ നിന്നും അഞ്ച് കോടിയോളം രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.

കായല്‍പട്ടണത്തിന് സമാനമായ സാഹചര്യം തമിഴ്നാട്ടിലെ തന്നെ മറ്റു ഭാഗങ്ങളിലെ ബ്രാഞ്ചുകളിലും അനുഭവപ്പെട്ടതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളാരും തന്നെ തങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലായെന്നും ഉപഭേക്താക്കളില്‍ കൂടുതലും മുസ്‍ലിംകളാണെന്നും മിക്കവരും മുഴുവന്‍ തുകയും പിന്‍വലിച്ചതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. അതെ സമയം മറ്റു ബാങ്കുകള്‍ ആരും തന്നെ എന്‍.പി.ആര്‍ രേഖ കെ.വൈ.സിക്ക് ആവശ്യപ്പെട്ട് ഇത് വരെ രംഗത്തുവന്നിട്ടില്ല.