LiveTV

Live

National

ഇന്ത്യ അന്നും ഇന്നും; ചർച്ചയായി ‘ദി എക്കണോമിസ്റ്റി’ന്റെ കവർസ്റ്റോറികള്‍

#BoycottEconomy എന്ന തെറ്റായ ഹാഷ്ടാഗാണ് പ്രതിഷേധമറിയിക്കാൻ സംഘം തെരഞ്ഞെടുത്തത്.

ഇന്ത്യ അന്നും ഇന്നും; ചർച്ചയായി ‘ദി എക്കണോമിസ്റ്റി’ന്റെ കവർസ്റ്റോറികള്‍

ദേശീയ പൗരത്വനിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാറിനെ വിമർശിച്ച് അന്താരാഷ്ട്ര മാഗസിൻ ദി എക്കണോമിസ്റ്റ്. അസഹിഷ്ണുത ഇന്ത്യ’ എന്ന കവർസ്റ്റോറിയോടെയാണ് ദി എക്കണോമിസ്റ്റിന്റെ ജനുവരി 23ാം എഡിഷൻ പുറത്തിറങ്ങിയത്.

ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ മാഗസിനാണ് ദി എക്കണോമിസ്റ്റ്. ‘അസഹിഷ്ണുത ഇന്ത്യ; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ മോദി എങ്ങനെ അപകടത്തിലാക്കുന്നു’ എന്നാണ് ഇത്തവണ മാഗസിൻ കെെകാര്യം ചെയ്യുന്ന മുഖ്യവിഷയം. സി.എ.എ-എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നതിനു പിന്നാലെ, ജനരോഷത്തോട് സർക്കാർ കെെകൊണ്ട സമീപനവും, പ്രതിഷേധങ്ങളെ അടിച്ചമർത്തിയതും ലോകശ്രദ്ധ നേടുകയുണ്ടായി.

ഇന്ത്യ അന്നും ഇന്നും; ചർച്ചയായി ‘ദി എക്കണോമിസ്റ്റി’ന്റെ കവർസ്റ്റോറികള്‍

1.3 ബില്യൺ ജനങ്ങൾക്ക് പൗരത്വ പട്ടികയുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമം, രാജ്യത്തെ 200 മില്യൺ വരുന്ന മുസ്‍ലിം വിഭാഗത്തെ ഭീതിയിലാഴ്ത്തുകയുണ്ടായെന്ന് കവർസ്റ്റോറി പറയുന്നു. പൗരത്വത്തിൽ നിന്നും പുറത്താകുന്നവർക്കായി ഡിറ്റൻഷൻ ക്യാമ്പുകൾ പണിയാൻ സർക്കാർ ഉത്തരവിട്ടതും ജനങ്ങളെ ഭയചകിതരാക്കിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പത്തു വർഷം മുൻപ്, മൻമോഹൻ സിങ് പ്രധാനമന്ത്രിയായുള്ള യു.പി.എ സർക്കാറിന്റെ കാലത്ത് ദി എക്കണോമിസ്റ്റ് ചർച്ച ചെയ്ത കവർസ്റ്റോറി കൂടി ഈ സമയം ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ കുറിച്ചുള്ള എക്കണോമിസ്റ്റിന്റെ 2010ലെ പതിപ്പും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പതിപ്പും രാജ്യത്തിന്റെ രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്നതാണെന്ന് സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നു.

നേരത്തെ ടെെം മാഗസിനിൽ വന്ന ‘മോദി; ഇന്ത്യാസ് ഡിവെെഡർ ഇൻ ചീഫ്’ എന്ന കവർസ്റ്റോറിയും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ടെെം മാഗസിൻ ബഹിഷ്ക്കരണവുമായി രംഗത്തെത്തിയിരുന്നു ബി.ജെ.പി അനുയായികൾ. ദി എക്കണോമിസ്റ്റിന്റെ കാര്യത്തിലും ബഹിഷ്ക്കരണ ഹാഷ്ടാഗുമായി ഭക്തർക്ക് പക്ഷേ ഇത്തവണ വീണ്ടും പിഴച്ചു. എന്ന തെറ്റായ ഹാഷ്ടാഗാണ് പ്രതിഷേധമറിയിക്കാൻ സംഘം തെരഞ്ഞെടുത്തത്.