LiveTV

Live

National

ഹോസ്റ്റൽ ഫീസ് വർധന: ജെ.എൻ.യു വിദ്യാർത്ഥി യൂണിയന് അനുകൂലമായി ഹൈക്കോടതി വിധി

ഹോസ്റ്റൽ ഫീസ് വർധന: ജെ.എൻ.യു വിദ്യാർത്ഥി യൂണിയന് അനുകൂലമായി ഹൈക്കോടതി വിധി

ഹോസ്റ്റൽ ഫീസ് വർധനവിന് എതിരെ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നൽകിയ ഹരജിയില്‍ വിദ്യാര്‍ഥി യൂണിയന് അനുകൂലമായി വിധി. പഴയ ഫീസ് ഘടനയിൽ ജെ.എന്‍.യുവില്‍ രജിസ്ട്രേഷൻ നടത്താനാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളിൽ മറുപടി നൽകാനും ഹൈക്കോടതി നിർദ്ദേശം നല്‍കി. ജസ്റ്റിസ് രാജീവ് സക്ദഹാറിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ച് വിധി പറഞ്ഞത്. ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. അതേസമയം ഹോസ്റ്റൽ ഫീസ് വർധനവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പഠിപ്പുമുടക്കിയുള്ള സമരം തുടരുകയാണ്.

നേരത്തെ ജെ.എന്‍.യു വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനക്കെതിരായ സമരത്തിന് നേരെ എ.ബി.വി.പി നടത്തിയ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ എ.ബി.വി.പി നടത്തിയ ആക്രമണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷി ഗോഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് കാഴ്ച്ചക്കാരായി ആക്രണത്തിന് കൂട്ടുനിന്നതില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.