LiveTV

Live

National

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹിയുടെ തെരുവുകൾ പാകിസ്താന്‍ കലാപകാരകൾ കൈയ്യടക്കിയിരിക്കുന്നുവെന്നും നേരത്തെ മിശ്ര ട്വീറ്റ് ചെയ്തിരുന്നു

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച വര്‍ഗീയ പരാമര്‍ശം വിവാദമായതോടെ ബി.ജെ.പി സ്ഥാനാര്‍ഥി കപില്‍ മിശ്രക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. ആംആദ്മിയും കോണ്‍ഗ്രസും ഷാഹീന്‍ബാഗില്‍ മിനി പാകിസ്താന്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും മിശ്ര ട്വീറ്റ് ചെയ്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭം ചൂണ്ടിക്കാണിച്ചായിരുന്നു മിശ്രയുടെ ട്വീറ്റ്. നേരത്തെ ട്വീറ്റിനെതിരെ കമ്മീഷന്‍ കപില്‍ മിശ്രക്ക് നോട്ടീസ് അയച്ചിരുന്നു.

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. പൗരത്വ വിരുദ്ധ പ്രക്ഷോഭക്കാരെ പാകിസ്ഥാന്‍ അനുകൂലികളായി ചിത്രീകരിച്ചുള്ളതായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി കപില്‍ മിശ്രയുടെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെയാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ‌ഇടപെടല്‍.

ഷാഹീന്‍ബാഗ് മിനി പാകിസ്താന്‍; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സമാനമായ നിരവധി ട്വീറ്റുകള്‍ കപില്‍ മിശ്ര നേരത്തെയും ചെയ്തിരുന്നു. ഷാഹീന്‍ബാഗില്‍ പാകിസ്താന്‍ കടന്നുകയറിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിരവധി മിനി പാകിസ്താനുകള്‍ രൂപീകരിച്ചിരിക്കുന്നു. ഡല്‍ഹിയുടെ തെരുവുകൾ പാകിസ്താന്‍ കലാപകാരകൾ കൈയ്യടക്കിയിരിക്കുന്നുവെന്നും മിശ്ര ട്വീറ്റ് ചെയ്യുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ ഇന്നുച്ചയോടെ മറുപടി നല്‍കണമെന്ന് കാണിച്ച് കമ്മീഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന മിശ്രയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. നിലവില്‍ ബി.ജെ.പി അംഗമായ മിശ്ര തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതികരിച്ചിരുന്നു.