LiveTV

Live

National

സി.എ.എക്കെതിരെ രണ്ടാംഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്നാട് പ്രതിപക്ഷ പാര്‍ട്ടികള്‍

പ്രതിപക്ഷത്തെ എല്ലാ സംഘടനകളും ഒറ്റയ്ക്ക് നടത്തുന്ന പ്രതിഷേധങ്ങൾ തുടരും.

സി.എ.എക്കെതിരെ രണ്ടാംഘട്ട പ്രക്ഷോഭം പ്രഖ്യാപിച്ച് തമിഴ്നാട് പ്രതിപക്ഷ പാര്‍ട്ടികള്‍

പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രണ്ടാം ഘട്ട സമരം പ്രഖ്യാപിച്ചു. ഡി.എം.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിയ്ക്ക് കൈമാറും.

ഫെബ്രുവരി രണ്ട് മുതൽ എട്ട് വരെയാണ് എല്ലാ ജില്ലകളിലും ഒപ്പു ശേഖരണം നടത്തുക. സി.എ.എ പിൻവലിക്കുക, എൻ.ആർ.സി നടപടികൾ നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഒപ്പ് ശേഖരണത്തിന് ശേഷം നിവേദനം രാഷ്ട്രപതിയ്ക്ക് കൈമാറും.

ജനുവരി 30 ന് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യചങ്ങലയ്ക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തെ എല്ലാ സംഘടനകളും ഒറ്റയ്ക്ക് നടത്തുന്ന പ്രതിഷേധങ്ങൾ തുടരും. മുസ്‍ലിം സംഘടനകളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തുന്ന സമരങ്ങൾ തമിഴ്നാട്ടിൽ വീണ്ടും സജീവമായിട്ടുണ്ട്.