LiveTV

Live

National

ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; യോഗിയുടെ ഫേസ്ബുക്ക് പേജില്‍ ‘ആസാദി’ പൊങ്കാല

കഴിഞ്ഞദിവസം കാന്‍പുരിലെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും

ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; യോഗിയുടെ ഫേസ്ബുക്ക് പേജില്‍ ‘ആസാദി’ പൊങ്കാല

ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫേസ്‍ബുക്കില്‍ വ്യാപക പ്രതിഷേധം. യോഗിയുടെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് പ്രതിഷേധ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയത്.

ആസാദിക്കൊപ്പം ബീഫ് റോസ്റ്റും ബീഫ് ഫ്രൈയും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും കമന്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ആസാദി മുദ്രാവാക്യം രാജ്യദ്രോഹം; യോഗിയുടെ ഫേസ്ബുക്ക് പേജില്‍ ‘ആസാദി’ പൊങ്കാല

യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഒരുമിച്ചുള്ള ഫോട്ടോകള്‍ക്ക് ഏകദേശം 80,000 ലേറെ കമന്റുകളാണ് ഇതിനകം വന്നിട്ടുള്ളത്. പ്രതിഷേധ കമന്റുകള്‍ കൂടിയപ്പോള്‍ യോഗിയെ അനുകൂലിക്കുന്നവരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം കാന്‍പുരിലെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കേസടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.