LiveTV

Live

National

മംഗളൂരു ബോംബ് സ്ഫോടന ശ്രമത്തിന് പിന്നില്‍ വിമാനത്താവളങ്ങളോടുള്ള ‍‍‍പ്രതികാരമെന്ന് പൊലീസ്

ആദിത്യ റാവു നേരത്തെ ബംഗളൂരു വിമാനതാവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജോലി ലഭിച്ചിരുന്നില്ല

മംഗളൂരു ബോംബ് സ്ഫോടന ശ്രമത്തിന് പിന്നില്‍ വിമാനത്താവളങ്ങളോടുള്ള ‍‍‍പ്രതികാരമെന്ന്  പൊലീസ്

വിമാനത്താവളങ്ങളോടുള്ള ‍‍‍പ്രതികാരമാണ് ആദിത്യ റാവു മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വെക്കാന്‍ കാരണമെന്ന് പൊലീസ്. വിമാനതാവളത്തില്‍ സ്ഫോടക വസ്തുവെച്ച സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതിന് തെളിവില്ലെന്നും പൊലീസ്. ദിവസങ്ങളെടുത്താണ് ആദിത്യറാവു സ്ഫോടക വസ്തുക്കളുണ്ടാക്കിയത്.

ആദിത്യ റാവു നേരത്തെ ബംഗളൂരു വിമാനതാവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ജോലി ലഭിച്ചിരുന്നില്ല. ഇതാണ് വിമാനതാവളത്തോടുള്ള ദേഷ്യത്തിന് കാരണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ പി.എസ് ഹര്‍ഷ പറഞ്ഞു. ഇയാള്‍ക്ക് സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ നല്ല ധാരണയുള്ളതായും പൊലീസ് പറയുന്നു.

തന്റെ കഴിവിനും യോഗ്യതക്കുമനുസരിച്ചുള്ള ജോലികിട്ടാത്തതിലുള്ള നിരാശയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ മെക്കാനിക്കല്‍ എഞ്ചീനിയറിംഗില്‍ ബിരുദവും എം.ബി.എയും നേടിയ ആദിഥ്യ റാവു തന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലിക്കല്ല മറ്റ് ജോലികള്‍ക്കാണ് ശ്രമിച്ചത്.