LiveTV

Live

National

പൗരത്വ നിയമ ഭേദഗതി; തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു

ചെന്നൈ എഗ്‍മോറിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പൗരത്വ നിയമ ഭേദഗതി; തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധം തമിഴ്നാട്ടിൽ തുടരുന്നു. വരും ദിവസങ്ങളിൽ മതേതര കക്ഷികളുടെ യോജിച്ചുള്ള പ്രക്ഷോഭവും നടക്കും. പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധവും നടന്നു.

ചെന്നൈ എഗ്‍മോറിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവിധ സംഘടനങ്ങളിലെ വനിതകളെ ഉൾപ്പെടുത്തിയായിരുന്നു സമരം.

തമിഴ്നാട്ടിൽ നിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്ന മുഴുവൻ സംഘടനകളെയും യോജിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഐ.എൻ.എൽ തീരുമാനിച്ചു. ഇന്ന് നടന്ന സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം.

പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർത്ഥികൾ സർഗാത്മക പ്രതിഷേധമാണ് നടത്തിയത്. പ്രതിരോധത്തിന്റെ കാൻവാസ് എന്ന പേരിലായിരുന്നു സമരം. സി.എ.എക്ക് എതിരായ മുദ്രാവാക്യങ്ങളും ചിത്രങ്ങളും കാൻവാസിൽ പകർത്തിയായിരുന്നു പ്രതിഷേധം.