LiveTV

Live

National

ജെ.ഡി.യു പിളര്‍പ്പിലേക്ക്? ബി.ജെ.പിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെ പുറത്താക്കാനൊരുങ്ങി നിതീഷ്

ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പവൻ കെ.വർമ പാർട്ടി നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു

ജെ.ഡി.യു പിളര്‍പ്പിലേക്ക്? ബി.ജെ.പിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെ പുറത്താക്കാനൊരുങ്ങി നിതീഷ്

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​.ജെ​.പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ജെ.​ഡി.​യു ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച മു​തി​ർ​ന്ന നേ​താ​വ് പ​വ​ൻ വ​ർ​മക്കെതിരെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ. പ​വ​ന്‍ വ​ര്‍​മ​യ്ക്ക് വേ​ണ​മെ​ങ്കി​ല്‍ ഏ​ത് പാ​ര്‍​ട്ടി​യി​ലും പോ​കാം. അ​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. അ​തി​ന് ത​ന്‍റെ എ​ല്ലാ ഭാ​വു​ക​ങ്ങ​ളെ​ന്നും നി​തീ​ഷ് കു​മാ​ര്‍ തു​റ​ന്ന​ടി​ച്ചു. നേതൃത്വത്തിനെതിരേ എന്തെങ്കിലും പ​രാ​തി ഉ​ള്ള​വ​ർ പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലാ​ണ് അ​ത് ഉ​ന്ന​യി​ക്കേ​ണ്ട​ത്. അ​ല്ലാ​തെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്നും നി​തീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പൗരത്വ നിയമം നടപ്പാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍
Also Read

പൗരത്വ നിയമം നടപ്പാക്കാന്‍ അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍

ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മുതിർന്ന ജെ.ഡി.യു നേതാവായ പവൻ കെ.വർമ പാർട്ടി നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു. കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ ജെ.ഡി.യുവിന് എങ്ങനെ സാധിക്കുമെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.