LiveTV

Live

National

മംഗളൂരു എയര്‍പ്പോര്‍ട്ടില്‍ ബോംബു വെച്ച സംഭവം; പ്രതിയെ മംഗളൂരുവില്‍ എത്തിച്ചു

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

മംഗളൂരു എയര്‍പ്പോര്‍ട്ടില്‍ ബോംബു വെച്ച സംഭവം; പ്രതിയെ മംഗളൂരുവില്‍ എത്തിച്ചു

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുകള്‍ വെച്ച കേസിൽ പിടിയിലായ മണിപ്പാൽ സ്വദേശി ആദിത്യ റാവുവിനെ മംഗളൂരുവിൽ എത്തിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ബംഗലൂരുവിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി ബുധനാഴ്ച രാവിലെയാണ് ആദിത്യ റാവു കീഴടങ്ങിയത്. പ്രതിയെ ഹൽസൂർ ഗേറ്റ് പൊലീസ് ചോദ്യം ചെയ്തതിന് ശേഷം കോടതിയുടെ അനുമതിയോടെ മംഗളൂരു സിറ്റി പൊലീസിന് കൈമാറി. പ്രതിയെ രാത്രി തന്നെ ബംഗളൂരുവിൽ നിന്നും മംഗളൂരുവിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് മുൻപ് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് നിരവധി തവണ ഇയാൾ വ്യാജ സന്ദേശം നൽകിയതായി പൊലീസ് പറയുന്നു. അതിനിടെ ആദിത്യ റാവുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രചാരണം ശക്തമാണ്. എന്നാൽ മാനസികാസ്വാസ്ഥ്യം ഉള്ളതായി അറിയില്ലെന്ന് സഹോദരൻ അക്ഷത് റാവു പറഞ്ഞു.

മംഗളുരു വിമാനത്താവളത്തിൽ ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ ബാഗ് വെച്ചത് ആദിത്യ റാവു ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതോടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.