LiveTV

Live

National

ഷഹീന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചു 

ജാമിഅയില്‍ പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുല്ല

 ഷഹീന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചു 

ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലിഗഢിലെ സ്ത്രീകളുടെ സമരം വീഡിയോ പകര്‍ത്താന്‍ പോയിരുന്ന ജാമിഅ വിദ്യാര്‍ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലയെ യു.പി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അലിഗഢിലെ ഡല്‍ഹി ഗേറ്റ് പൊലീസാണ് ഷഹീനെ കസ്റ്റഡിയിലെടുത്തത്. ജാമിഅയില്‍ പി.ജി മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഷഹീന്‍ അബ്ദുല്ല

പൗരത്വ നിയമത്തെ എതിര്‍ത്ത വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍. ജാമിഅയിലെ സമരത്തിനിടയില്‍ ഡല്‍ഹി പൊലീസിന്‍റെ ക്രൂരമര്‍ദ്ദത്തിനിരയായിരുന്നു ഷഹീന്‍.

 ഷഹീന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചു 

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ അടിച്ചൊതുക്കുകയായിരുന്നു യു.പി പൊലീസ്. 23ഓളം ആളുകള്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ കൊല്ലപ്പെട്ടിരുന്നു.