LiveTV

Live

National

പൗരത്വ നിയമം; കോടതി നടപടിയെ ഗോള്‍വാക്കറുടെ പുസ്തകവുമായി ‘താരതമ്യം’ ചെയ്ത് ആയിശ റന്ന

ഈ ഭരണഘടനാവിരുദ്ധ നിയമം അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ വാദം നിഷേധിച്ച സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച്ച സമയം നല്‍കുകയായിരുന്നു.

പൗരത്വ നിയമം; കോടതി നടപടിയെ ഗോള്‍വാക്കറുടെ പുസ്തകവുമായി ‘താരതമ്യം’ ചെയ്ത് ആയിശ റന്ന

പൗരത്വ നിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിലപാടിനെ ഗോള്‍വാക്കറുടെ പുസ്തകവുമായി ബന്ധപ്പെടുത്തി അദൃശ്യമായി വിമര്‍ശിച്ചിരിക്കുകയാണ് പൗരത്വ പ്രക്ഷോഭത്തിലെ താരമായി മാറിയ ആയിഷ റന്ന. സുപ്രീംകോടതി നടപടിക്ക് പിന്നാലെ ‘Bunch of thoughts or Bench of thoughts’ എന്നാണ് സി.എ.എ, സുപ്രീംകോടതി എന്ന ഹാഷ് ടാഗോടെ ആയിശ റന്ന ട്വീറ്റ് ചെയ്തത്.

ഹിന്ദുത്വ ആചാര്യന്‍ ഗോള്‍വാക്കര്‍ 1966ല്‍ രചിച്ച പ്രസിദ്ധമായ പുസ്തകമാണ് Bunch of thoughts. ഹിന്ദുത്വ പ്രചാരണത്തില്‍ ഏറ്റവും സ്വാധീനിക്കപ്പെട്ട പുസ്തമായാണ് ഇതറിയപ്പെടുന്നത്.

മുസ്‍ലിംകള്‍ക്ക് ഖുറാനും ക്രിസ്ത്യാനികള്‍ക്ക് ബൈബിളും മാക്‌സിസ്റ്റുകള്‍ക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുത്വവാദികള്‍ക്ക് ഈ പുസ്തകമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയത്. അതവരുടെ സ്വാഭാവത്തെ നിര്‍ണയിക്കുന്നു എന്നും അദ്ദേഹം 2016ല്‍ എഴുതിയിരുന്നു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 143 ഹരജികളില്‍ സുപ്രീകോടതിയുടെ നടപടിയെയാണ് റന്ന വിമര്‍ശിച്ചത്. ഈ ഭരണഘടനാവിരുദ്ധ നിയമം അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ വാദം നിഷേധിച്ച സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച്ച സമയം നല്‍കുകയായിരുന്നു.

‘എല്ലാവരും സുപ്രീം കോടതിയുടെ വാദം കാത്തിരിക്കുകയാണ്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതിനെ ആശ്രയിച്ചായിരിക്കുമെന്ന് റന്ന ചൊവ്വാഴ്ച്ച മുംബൈയില്‍ സംസാരിച്ചിരുന്നു.