LiveTV

Live

National

വാഹനഭേദഗതി നിയമത്തിൽ കേരളത്തിന്‍റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്രം 

കുറഞ്ഞ നിരക്കിൽ കോമ്പൌണ്ടിംഗ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി അംഗീകരിച്ച് കേന്ദ്രമന്ത്രി കേരളത്തിന് കത്തയച്ചു

വാഹനഭേദഗതി നിയമത്തിൽ കേരളത്തിന്‍റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്രം 

കേന്ദ്ര മോട്ടോർ വാഹനഭേദഗതി നിയമത്തിൽ കേരളത്തിന്‍റെ വിയോജിപ്പുകൾ ശരിവെച്ച് കേന്ദ്ര സർക്കാര്‍. കുറഞ്ഞ നിരക്കിൽ കോമ്പൌണ്ടിംഗ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി അംഗീകരിച്ച് കേന്ദ്രമന്ത്രി കേരളത്തിന് കത്തയച്ചു. പിഴത്തുകയിൽ ഇളവ് വരുത്തിയതിനെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ കത്തയച്ചിരുന്നു. കുറഞ്ഞ നിരക്കിൽ കോമ്പൌണ്ടിംഗ് ഫീസ് നിശ്ചയിച്ചത് തെറ്റാണെന്നും കേന്ദ്ര നിയമം നടപ്പിലാക്കണമെന്നുമായിരുന്നു കത്തില്‍.

എന്നാൽ കേന്ദ്രമന്ത്രിയുടെ പുതിയ കത്ത് സംസ്ഥാന സർക്കാരിന്‍റെ നടപടി ശരിവെക്കുന്നതാണ്. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് കാലാവധി അവസാനിച്ചാലും അഞ്ച് വർഷത്തിനുള്ളിൽ ലൈസൻസ് പുതുക്കാമെന്ന വ്യവസ്ഥ 2020 മാർച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.