LiveTV

Live

National

പൗരത്വ നിയമഭേദ​ഗതി; ഇന്ന് സുപ്രീംകോടതിയിൽ നടന്ന ആറ് കാര്യങ്ങൾ

 പൗരത്വ നിയമഭേദ​ഗതി; ഇന്ന് സുപ്രീംകോടതിയിൽ നടന്ന ആറ് കാര്യങ്ങൾ

രാജ്യശ്രദ്ധ മുഴുവന്‍ ഇന്ന് സുപ്രീംകോടതിയിലായിരുന്നു. കുപ്രസിദ്ധമായ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഹരജികളില്‍ ഇന്ന് കോടതി വാദം കേട്ടു. എന്നാല്‍ കേസ് പരിഗണിച്ച് നാല്‍പത് മിനിറ്റുകള്‍ക്കകം കോടതി പിരിയുകയായിരുന്നു. കോടതയില്‍ സമര്‍പ്പിക്കപ്പെട്ട നൂറ്റിനാല്‍പ്പതിലേറെ സി.എ.എ ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നാലാഴ്ച്ച സമയം നല്‍കുകയാണ് സുപ്രീംകോടതി ചെയ്തത്.

സിഎഎ കേസില്‍ ഇന്ന് നടന്നത്:

1. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ നാല് ആഴ്ച സമയം നല്‍കി കോടതി.

2. സി.എ.എയില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല.

3. നാല് ആഴ്ച്ചക്ക് ശേഷം മൂന്നംഗ ബഞ്ച് കേസ് പരിഗണിക്കും.

4. കേസ് ഭാവിയില്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കും.

5. കേസുകളുടെ മെറിറ്റ് പരിഗണിച്ച് ഇടക്കാല ഉത്തരവില്‍ തീരുമാനം എടുക്കുക ഭരണഘടനാ ബഞ്ചായിരിക്കും.

6. അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകം പരിഗണിക്കും.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 144 ഹരജികളാണ് സി.എ.എയുമായി ബന്ധപ്പെട്ട് കോടതയിക്ക് മുന്നില്‍ എത്തിയത്.