LiveTV

Live

National

അമേരിക്കപോലും പൗരോഹിത്യ രാഷ്ട്രം, ഇന്ത്യ യഥാർഥ മതേതര രാജ്യം -രാജ്​നാഥ്​ സിങ്​

എന്‍.സി.സി റിപബ്ലിക് ദിന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

അമേരിക്കപോലും പൗരോഹിത്യ രാഷ്ട്രം, ഇന്ത്യ യഥാർഥ മതേതര രാജ്യം -രാജ്​നാഥ്​ സിങ്​

ഇന്ത്യ ഒരിക്കലും മതരാഷ്ട്രമാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതാണ് ഇന്ത്യന്‍ മൂല്യം. അതുകൊണ്ടാണ് രാജ്യം മതേതരമായി തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.സി.സി റിപബ്ലിക് ദിന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മതത്തിന്റെ പേരില്‍ വിവേചനം നടത്തില്ലെന്ന് നമ്മള്‍ പറയുന്നു. നമ്മള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മുടെ അയല്‍ രാജ്യം മതരാഷ്ട്രമായാണ് നിലകൊള്ളുന്നത്. അവര്‍ മതരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മളത് ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.

അമേരിക്ക പോലും പൗരോഹിത്യ രാഷ്​ട്രമാണ്​. ഇന്ത്യയിൽ പൗരോഹിത്യഭരണമില്ല. കാരണം നമ്മുടെ രാജ്യത്ത്​ സന്യാസിമാരെയും മുസ്​ലിം ദാർശനികരെയും ഒരേ കുടുംബങ്ങളിൽ കഴിയുന്നവരെ പോലെയാണ്​​ പരിഗണിക്കുന്നത്​. മാത്രമല്ല, ലോകത്ത്​ വസിക്കുന്ന എല്ലാവരെയും ഒരേ കുടുംബത്തിലുള്ളവരാണെന്ന്​ കരുതുകയും ചെയ്യന്നു -രാജ്​നാഥ്​ കൂട്ടിച്ചേർത്തു.

‘വസുദേവ കുടുംബകം’ എന്ന ആശയത്തിലൂന്നിയാണ്​ രാജ്യം മ​ു​ന്നോട്ട്​ പോകുന്നതെന്നും ഔദ്യോഗിക മതമെന്ന്​ ഒന്നിനെയും വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.