LiveTV

Live

National

പിടിയിലായത് ആദിത്യ റാവു; അറസ്റ്റിലാകും മുമ്പേ ബി.ജെ.പി മുഖപത്രം അടുത്ത ലക്ഷ്യ സ്ഥാനമായി ‘കാദ്രിക്ഷേത്രം’ നല്‍കി! 

പിടിയിലായത് ആദിത്യ റാവു; അറസ്റ്റിലാകും മുമ്പേ ബി.ജെ.പി മുഖപത്രം അടുത്ത ലക്ഷ്യ സ്ഥാനമായി ‘കാദ്രിക്ഷേത്രം’ നല്‍കി! 

മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവത്തില്‍ മണിപ്പാല്‍ സ്വദേശി ആദിത്യ റാവു പൊലീസില്‍ കീഴടങ്ങുന്നതിനും മുന്‍പ് ബി.ജെ.പി മുഖപത്രം ഭീകരന്റെ അടുത്ത ലക്ഷ്യ സ്ഥാനം ‘കണ്ടെത്തി’ മുന്‍പേജില്‍ പ്രസിദ്ധീകരിച്ചു. ഭീകരനാരാണെന്ന് പൊലീസ് കണ്ടെത്തും മുന്നേയാണ് ബി.ജെ.പി മുഖപത്രം 'ഭീകരന്റെ അടുത്ത ലക്ഷ്യം കാദ്രിക്ഷേത്രം' എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയത്. അന്വേഷണ സംഘത്തെയോ പൊലീസിനെയോ എവിടെയും ഉദ്ധരിക്കാത്ത റിപ്പോര്‍ട്ടില്‍ കാദ്രി ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കിയെന്നും ലേഖകന്‍ എഴുതുന്നു. ബി.ജെ.പി മുഖപത്രം ജന്മഭൂമിയെ പോലെ തന്നെ മാംഗ്ലൂര്‍ ടുഡെ ഓണ്‍ലൈനും സമാനമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് പിടികൂടും മുമ്പേ ലക്ഷ്യസ്ഥാനമായി കാദ്രിക്ഷേത്രം നല്‍കിയത് സാമുദായിക പ്രശ്നം സൃഷ്ടിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ബി.ജെ.പി മുഖപത്രത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നത്.

ബി.ജെ.പി മുഖപത്രം ജന്മഭൂമി നല്‍കിയ വാര്‍ത്ത
ബി.ജെ.പി മുഖപത്രം ജന്മഭൂമി നല്‍കിയ വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മംഗലാപുരം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കപ്പെട്ട ലാപ്‍ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വെച്ചതെന്ന് ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഇന്ന് ഭീകരനായ ആദിത്യറാവു കീഴടങ്ങിയത്.

ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‍ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു. ഒരു ഓട്ടോറിക്ഷയില്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ആദിത്യറാവു തന്റെ ലാപ്ടോപ്പ് ബാഗ് എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. നേരത്തെ ബംഗളുരു എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ജോലിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.

ഇയാളെ ഹൽസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന മംഗളൂരു സിറ്റി പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്യാനായി ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 36കാരനായ ആദിത്യ റാവു എഞ്ചിനിയറിംഗ് ബിരുദ്ധ ധാരിയാണ്. ബംഗളൂരു വിമാന താവളത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയതിന്റെ പേരിൽ ഇയാൾ 2018-ൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്നു. കുടാതെ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് നിരവധി തവണ ഇയാൾ വ്യാജ സന്ദേശം നൽകിയതായും പൊലീസ് പറയുന്നു.