LiveTV

Live

National

ഇത് ജാമിഅ മില്ലിയയിലെ പുതിയ സമരമുറ !

ഗ്രാഫിറ്റി കൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിരോധം രാഷ്ട്രീയം കൊണ്ടും സൌന്ദര്യം കൊണ്ടുമാണ് ശ്രദ്ധേയമാവുന്നത്

ഇത് ജാമിഅ മില്ലിയയിലെ പുതിയ സമരമുറ !

പൗരത്വനിയമ ഭേദഗതിക്കെതിരെ പുതിയ പ്രതിരോധ ‌രൂപവുമായി ജാമിഅ വിദ്യാര്‍ഥികള്‍. സര്‍വകലാശാലയില്‍ പ്രതിരോധത്തിന്‍റെ മതില്‍ തീര്‍ത്തിരിക്കുകയാണ് വിദ്യാര്‍ഥികൾ. രാഷ്ട്രീയം കൊണ്ടും സൗന്ദര്യം കൊണ്ടും ശ്രദ്ധേയമാവുകയാണ് സര്‍വകലാശാല മതിലില്‍ തീര്‍ത്ത ഗ്രാഫിറ്റികള്‍.

കഴിഞ്ഞ മാസം 15ന് കാമ്പസിനകത്തേക്ക് അതിക്രമിച്ച് കടന്ന് പൊലീസ് തേർവാഴ്ച നടത്തിയ ജാമിഅയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം തുടരുകയാണ്. സമരത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ തീര്‍ത്ത പ്രതിരോധ മതിലാണ് ഇതിലേറെ ശ്രദ്ധേയമാവുന്നത്.

ഗ്രാഫിറ്റി കൊണ്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിരോധം രാഷ്ട്രീയം കൊണ്ടും സൌന്ദര്യം കൊണ്ടുമാണ് ശ്രദ്ധേയമാവുന്നത്. പൊലീസ് അതിക്രമത്തിനിടെ വിരല്‍ ചൂണ്ടി പ്രതിരോധിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച മലയാളി വിദ്യാര്‍ഥികള്‍ ആയിശ റെന്നയും ലദീദ ഫര്‍സാനയും, കണ്ണ് നഷ്ടപ്പെട്ട മിന്‍ഹാജുദ്ദീന്‍ തുടങ്ങി സ്ഥാപനവത്കൃത കൊലയുടെ ഇരയായ രോഹിത് വെമുലയും നിര്‍ബന്ധിത തിരോധാനത്തിന് വിധേയനായ ജെ.എന്‍.യുവിലെ നജീബ് അഹ്മദും യു.എ.പി.എയുടെ ഇര പരപ്പനങ്ങാടി സക്കരിയ്യയുമടക്കം ഗ്രാഫിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്.