LiveTV

Live

National

‘’താടിയുള്ള എന്നോട് സംവാദത്തിന് വരൂ’’ പൗരത്വ നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

‘’താടിയുള്ള എന്നോട് സംവാദത്തിന് വരൂ’’ പൗരത്വ നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പൗരത്വ നിയമത്തിനെതിരെ വെല്ലുവിളിച്ച് അസദുദ്ദീന്‍ ഉവൈസി. കഴിഞ്ഞ ദിവസം അമിത് ഷാ പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവരെ വിവാദപരമായ നിയമത്തില്‍ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ട് അവരോടൊപ്പം സംവാദം നടത്തുന്നുവെന്നും തന്നോട് സംവാദത്തിന് വരൂ എന്നും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

‘’താങ്കള്‍ എന്നോട് സംവാദം നടത്തൂ. ഞാന്‍ ഇവിടെയുണ്ട്. എന്തുകൊണ്ടാണ് അവരോട് സംവാദം നടത്തുന്നത്? താടിയുള്ളവരോട് സംവാദം നടത്തൂ. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവയില്‍ സംവാദത്തിന് ഞാന്‍ തയ്യാറാണ്’’ അദ്ദേഹം പറഞ്ഞു. താടി നിലനിര്‍ത്തല്‍ മുസ്ലിംകളുടെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘’താടിയുള്ള എന്നോട് സംവാദത്തിന് വരൂ’’ പൗരത്വ നിയമത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

സി.എ.എയും എന്‍.ആര്‍.സിയും മുസ്ലിംകളോടുള്ള വിവേചനമാണെന്ന ആരോപണമുണ്ട്. പൗരത്വത്തിന് ആദ്യമായി മതം മാനദണ്ഡമാക്കുന്നു എന്നതാണ് സി.എ.എയെക്കെതിരായ വിമര്‍ശനം. അതുകൊണ്ട് തന്നെ അത് ഭരണഘടനക്കെതിരാണ്. സി.എ.എ, എന്‍.ആര്‍.സിയുമായി ചേരുന്നതോടെ ഇന്ത്യയില്‍ വംശപരമ്പര തെളിയിക്കാനാവാതെ വരുന്ന മുസ്ലിംകളെ പുറംതള്ളുന്ന നിയമമാണെന്ന് അവര്‍ പറയുന്നു.

‘പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം, പൗരത്വ നിയമ ഭേദഗതിയില്‍ നിന്നും ഒരടി പിന്നോട്ടില്ല’: അമിത് ഷാ 
Also Read

‘പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം, പൗരത്വ നിയമ ഭേദഗതിയില്‍ നിന്നും ഒരടി പിന്നോട്ടില്ല’: അമിത് ഷാ 

അതേസമയം, രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൗരത്വ നിയമവുമായി മുന്നോട്ടുപോകുമെന്നാണ് അമിത് ഷാ പറയുന്നത്. പൗരത്വ നിയമത്തില്‍ നിന്നും കേന്ദ്രം പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ പ്രതിഷേധിക്കേണ്ടവര്‍ക്ക് അത് തുടരാമെന്നും പറഞ്ഞു. ലക്നൌവില്‍ ബി.ജെ.പി റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.