LiveTV

Live

National
live

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി പരിഗണിക്കു‌ന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് കേസ് പരിഗണിക്കുന്നത്

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

സ്റ്റേ ഇല്ല; കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാറിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി.

Last updated

കേന്ദ്രത്തിന് നാലാഴ്ച്ച സമയം

80 ഹരജികളിൽ മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി കോടതി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച്ച സമയമാണ് എ.ജി ആവശ്യപ്പെട്ടിരുന്നത്. നാലാഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Last updated

'സ്റ്റേ നല്‍കാനാവില്ല'

സി.എ.എ, എൻ.പി.ആർ നടപടികൾക്ക് ഇന്ന് സ്റ്റേ നൽകാനാവില്ലെന്ന് സി.ജെ.യുടെ പരാമർശം. സ്റ്റേ ഇല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് നീട്ടി വെക്കണമെന്ന് കപിൽ സിബൽ കോടതിയില്‍.

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

Last updated

ചട്ടങ്ങള്‍ ഇല്ലാതെ യുപി നിയമം നടപ്പാക്കി തുടങ്ങിയെന്ന് സിങ്‍വി. ഉത്തര്‍പ്രദേശിലെ 19 ജില്ലകളില്‍ നിയമം നടപ്പാക്കി.

Last updated

അസം, ത്രിപുര ഹരജികൾ പ്രത്യേകമാക്കണമെന്ന് കോടതി

Last updated

'കേന്ദ്രം മറുപടി നൽകണം'

അസമുമായി ബന്ധപ്പെട്ട ഹരജികൾ പ്രത്യേകമായി കേൾക്കണമെന്ന ആവശ്യവുമായി സി.ജെ.ഐ. അവ വേറെയാക്കണം. രണ്ടാഴ്ചക്കകം ഇതില്‍ കേന്ദ്രം മറുപടി നൽകണമെന്നും കോടതി. എന്നാല്‍ അസം വിഷയം വേറെയാക്കുന്നതിനെ എതിർത്ത് രാജീവ് ധവാൻ. നിയമത്തിൽ തന്നെ അസമിൻെറ കാര്യം പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഹരജികൾ പ്രത്യേകം പരിഗണിക്കേണ്ട കാര്യമില്ലെന്നും ധവാന്‍.

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

Last updated

'ഭരണഘടന ബഞ്ചിന് വിടണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണം'

ഭരണഘടന ബഞ്ചിന് വിടണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് രാജീവ് ധവാന്‍. പൗരത്വം നൽകി കഴിഞ്ഞാൽ അത് തിരിച്ചെടുക്കാൻ കഴിയുമോയെന്നും വ്യക്തമാക്കണമെന്നും രാജീവ് ധവാന്‍

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

Last updated

'ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം'

ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ്. അസമിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ആവശ്യം

Last updated

കപിൽ സിബലിന്റെ വാദം

ഏപ്രില്‍ മാസത്തില്‍ എന്‍.പി.ആര്‍ നടപടി തുടങ്ങും. അതിന് മുമ്പ് കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്ന് കപില്‍ സിബല്‍

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

Last updated

ഭരണഘട ബെഞ്ചിന് വിടേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ്

പൗരത്വനിയമ കേസ് പരിഗണിക്കുന്നു: 144 ഹരജികളാണ് പരിഗണിക്കുന്നത് - Live Blog

Last updated

പൗരത്വനിയമ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു

ജ. എസ് എ ബോബ്ഡേ, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

Last updated