LiveTV

Live

National

പോരാട്ടം തുടരുമെന്ന് ആയിഷ റെന്നയും ലദീദയും

തെരുവിൽ കാണുന്നതു ഈ രാജ്യത്തിന്റെ ജനങ്ങളുടെ പ്രതിഷേധമാണ്.

പോരാട്ടം തുടരുമെന്ന് ആയിഷ റെന്നയും ലദീദയും

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സാഹചര്യത്തിൽ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നു ജാമിഅ മില്ലിയ വിദ്യാർഥി നേതാക്കളായ ആയിഷ റെന്നയും ലദീദ ഫർസാനയും.

നിയമം റദ്ദാക്കുകയെന്നതാണു നമ്മുടെ ആവശ്യം. അതു നേടിയെടുക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് ലദീദ ഫർസാന പറഞ്ഞു.

രാജ്യത്താകമാനം ഉയർന്നു വന്ന പ്രതിഷേധങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകുമെന്ന് ആയിഷ റെന്ന പറഞ്ഞു. തെരുവിൽ കാണുന്നതു ഈ രാജ്യത്തിന്റെ ജനങ്ങളുടെ പ്രതിഷേധമാണ്. അതിനെ മുഖവിലക്കെടുത്തത് കൊണ്ടു നിയമം പിൻവലിക്കുകയാണു വേണ്ടതെന്നും അവർ പറഞ്ഞു.

#nostayforprotest #pomoneMODI

Posted by Raniya Zulaikha on Wednesday, January 22, 2020

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​നെതിരായ (സി.​എ.​എ) ഹരജികളിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. ഹരജികളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന് നാലാഴ്ച സമയം കോടതി അനുവദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ച സമയം വേണമെന്ന അറ്റോർണി ജനറൽ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചത്.

കേസ് ഭാവിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും പൗ​ര​ത്വ നി​യ​മം സംബന്ധിച്ച ഹരജികൾ രാജ്യത്തെ ഹൈകോടതികൾ പരിഗണിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.