LiveTV

Live

National

സി.എ.എ; ബോംബെ ഹെെകോടതിക്ക് മുന്നില്‍ ഭരണഘടന വായിച്ച് അഭിഭാഷകരുടെ പ്രതിഷേധം

സി.എ.എ; ബോംബെ ഹെെകോടതിക്ക് മുന്നില്‍ ഭരണഘടന വായിച്ച് അഭിഭാഷകരുടെ പ്രതിഷേധം

പൗരത്വ നിയമഭേദഗതിക്കെതിരെ ബോംബെ ഹെെകോടതിക്ക് മുന്നിൽ പ്രതിഷേധവുമായി അഭിഭാഷകർ. ഹെെക്കോടതിക്ക് മുന്നിൽ ഇന്ത്യൻ ഭരണഘടനാ ആമുഖം വായിച്ചുകൊണ്ടാണ് അഭിഭാഷകർ പ്രതിഷേധിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

മതത്തന്റെ പേരിൽ ആർക്കും രജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ സംഘം, നിയമം തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. മുതിർ അഭിഭാഷകരായ മിഹിർ ദേശായി, നവ്‍റോസ് സീർവായി, ഗായത്രി സിങ് എന്നിവരുള്‍പ്പടെ അന്‍പതോളം പേര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.