LiveTV

Live

National

വിദ്വേഷം ചൊരിഞ്ഞ് ബി.ജെ.പി എം.എല്‍.എ; മുസ്‍ലിംകളുടെ ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്ന് ഭീഷണി

സി‌.എ‌.എ അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി എം‌.എൽ.‌എയുടെ വിദ്വേഷ പ്രസംഗം.

വിദ്വേഷം ചൊരിഞ്ഞ് ബി.ജെ.പി എം.എല്‍.എ; മുസ്‍ലിംകളുടെ ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്ന് ഭീഷണി

ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എം.പി രേണുകാചാര്യ. സി‌.എ‌.എ അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി എം‌.എൽ.‌എയുടെ വിദ്വേഷ പ്രസംഗം.

"പള്ളികളിൽ ഇരുന്നു ഫത്‌വ നൽകുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികൾ പ്രാർത്ഥിക്കാൻ ഉദ്ദേശിച്ചുള്ളതല്ലേ? പകരം നിങ്ങൾ ചെയ്യുന്നത് ആയുധങ്ങൾ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങൾ പള്ളിയില്‍ പോകുന്നത്? " എം.എല്‍.എ ചോദിച്ചു. മുസ്‍ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കൾക്ക് നൽകുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. ''നിങ്ങൾ ഇതു തുടരുകയാണെങ്കിൽ ഞാനും രാഷ്ട്രീയം കളിക്കും. നിങ്ങൾക്കായുള്ള (മുസ്‌ലിംകൾ) മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് ഞാൻ നൽകും. കുറഞ്ഞത് അവർക്ക് വികസനമെങ്കിലും ലഭിക്കും. നിങ്ങൾ അർഹിക്കുന്ന സ്ഥാനത്ത് നിങ്ങളെയാക്കുമെന്ന് ഞാന്‍ ഉറപ്പാക്കും.'' രേണുകാചാര്യ പറഞ്ഞു.

കർണാടകയിലെ ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷത്തിനെതിരെ വർഗീയ പരാമർശം നടത്തുന്നത് ഇതാദ്യമല്ല. ഭൂരിപക്ഷ സമുദായം നിങ്ങൾക്കെതിരെ തെരുവിലിറങ്ങിയാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ബി.ജെ.പി എം‌.എൽ.‌എ സോമശേഖർ റെഡ്ഡി നേരത്തെ സി‌.എ‌.എ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ഉയര്‍ത്തിയ ഭീഷണി. പ്രകോപനപരമായ പ്രസംഗത്തിന് റെഡ്ഡിക്കെതിരെ പിന്നീട് കേസ് ഫയൽ ചെയ്തിരുന്നു.