LiveTV

Live

National

സൂറത്തില്‍ വീണ്ടും വന്‍ അഗ്നിബാധ

സൂറത്തില്‍ വീണ്ടും വന്‍ അഗ്നിബാധ

ഗുജറാത്തിലെ സൂറത്തില്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. അഗ്നിശമന സേനയുടെ 40 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സൂറത്ത് രഘുവീർ മാർക്കറ്റിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

നഗരത്തിൽ 20 പേരുടെ മരണത്തിനിടയാക്കിയ കോച്ചിംഗ് സെന്റർ തീപിടുത്തം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ അപകടം. സൂറത്തിലെ ഇരുനില കെട്ടിടമായ തക്ഷശില ആർക്കേഡിൽ കഴിഞ്ഞ മെയ് മാസമാണ് വൻ അഗ്നി ബാധയുണ്ടായത്. 14നും 17നും ഇടയിലുള്ള വിദ്യാർഥികൾക്കായിരുന്നു അന്ന് ജീവൻ പൊലിഞ്ഞത്.