LiveTV

Live

National

ഗീതാ ഗോപിനാഥിനെ കേന്ദ്ര മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ നേരിടാന്‍ നാം തയ്യാറെടുക്കണമെന്ന് പി.ചിദംബരം

ഇന്ത്യയുടെ സാമ്പത്തിക രംഗം പരിതാപകരമായ സ്ഥിതിയിലാണെന്നായിരുന്നു അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോർട്ട്‌

ഗീതാ ഗോപിനാഥിനെ കേന്ദ്ര മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ നേരിടാന്‍ നാം തയ്യാറെടുക്കണമെന്ന് പി.ചിദംബരം

ഇന്ത്യയിലെ വളർച്ച കുത്തനെ കുറഞ്ഞുവെന്നും ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും പറഞ്ഞ ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനെ കേന്ദ്ര മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് പി.ചിദംബരം

"നോട്ട് നിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ ആളാണ് ഗീതാ ഗോപിനാഥ്. അതുകൊണ്ട് തന്നെ ഐ.എം.എഫിനെതിരേയും ഗീതാഗോപിനാഥിനെതിരേയും മന്ത്രിമാരടക്കം അക്രമിക്കും. അതിനെ നേരിടാന്‍ നാം തയ്യാറെടുക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു", ചിദംബരം ട്വീറ്റ് ചെയ്തു. ഉത്തേജന നടപടികളൊന്നും കാര്യക്ഷമമല്ലെന്നും വളര്‍ച്ച ഇതിനേക്കാള്‍ താഴെ പോകുമെന്നും ചിദംബരം വ്യക്തമാക്കി.

https://twitter.com/PChidambaram_IN/status/1219430120479322114

ഇന്ത്യയുടെ സാമ്പത്തിക രംഗം പരിതാപകരമായ സ്ഥിതിയിലാണെന്നായിരുന്നു അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോർട്ട്‌. നടപ്പ് സാമ്പത്തിക പ്രതീക്ഷിച്ച വളർച്ച നിരക്ക് 6.1 ശതമാനമായിരുന്നെങ്കിലും 4.8 ശതമാനമായി കുറയുമെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്
Also Read

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്