LiveTV

Live

National

ഡല്‍ഹിയില്‍ കെജ്‍രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നേരത്തെ 54 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

ഡല്‍ഹിയില്‍ കെജ്‍രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനായി ഏഴ് സ്ഥാനാർഥികളുടെ പേരുകള്‍ കൂടി പുറത്തുവിട്ട് കോൺഗ്രസ്. മുൻ എൻ.എസ്.യു.ഐ അധ്യക്ഷൻ റൊമേഷ് സബർവാൾ ന്യൂ ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ മത്സരിക്കും. ഇന്നാണ് നോമിനേഷൻ നൽകാനുള്ള അവസാന ദിവസം.

ഡല്‍ഹിയില്‍ കെജ്‍രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നേരത്തെ 54 അംഗ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. രാഷ്ട്രീയ ജനതാ ദളുമായി ചേർന്ന് സഖ്യമായി മത്സരിക്കുന്ന കോൺഗ്രസ്, നാല് സീറ്റുകൾ ആർ.ജെ.ഡിക്കായി നീക്കി വെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഡൽഹിയിൽ കോൺഗ്രസ് സഖ്യമായി മത്സരിക്കുന്നത്.

1998 മുതൽ 2013 വരെ തുടർച്ചയായി മൂന്ന് തവണ ഡൽഹിയുടെ ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ്, 2013 തെരഞ്ഞെടുപ്പിൽ തകർന്നടിയുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് ഡൽഹി തെരഞ്ഞെടുപ്പ്. പതിനൊന്നിന് ഫലം പുറത്ത് വരും.