LiveTV

Live

National

ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്; ഡൽഹി സന്ദര്‍ശിക്കാം​

ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചതെന്ന്​ ചൂണ്ടിക്കാട്ടി ച​​ന്ദ്ര​​ശേ​​ഖ​​ർ ആസാദ്​ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു

ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്; ഡൽഹി സന്ദര്‍ശിക്കാം​

ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ്​ നൽകി. നാല്​ ആഴ്​ച ഡൽഹി സന്ദർശിക്കരുതെന്ന വ്യവസ്ഥയിലാണ്​ ഡൽഹിയിലെ തീസ്​ ഹസാർ കോടതി ഇളവ്​ നൽകിയത്​.

ഡൽഹിയില്‍ ചന്ദ്രശേഖര്‍ ആസാദിനുളള പരിപാടികളെ കുറിച്ച് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഡി.സി.പി അടക്കമുളള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോണ്‍ വഴിയോ അല്ലെങ്കില്‍ ഇ-മെയില്‍ വഴിയോ പരിപാടിയുടെ ഷെഡ്യൂള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ ഹാജരാകണം എന്ന വ്യവസ്ഥയും കോടതി ഇളവ് ചെയ്തിട്ടുണ്ട്.

ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചതെന്ന്​ ചൂണ്ടിക്കാട്ടി ച​​ന്ദ്ര​​ശേ​​ഖ​​ർ ആസാദ്​ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന്​ അ​​റ​​സ്​​​റ്റി​​ലാ​​യ തനിക്ക്​ ജാമ്യം അനുവദിക്കുന്നതിന്​ തീസ്​ ഹസാരി കോടതി മുന്നോട്ടുവെച്ച ഉപാധികൾ തെറ്റാണെന്നും അത്​ എടുത്തുകളയണമെന്നും ചൂണ്ടിക്കാട്ടിയാണ്​ അപ്പീൽ ഹരജി നൽകിയത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന്​ അറസ്​റ്റിലായ അദ്ദേഹത്തിന്​ കർശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നൽകിയിരുന്നു. ഡിസംബര്‍ 21നാണ് ഡൽഹി ജമാ മസ്ജിദില്‍ വെച്ച് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്. 25 ദിവസമാണ് തീഹാര്‍ ആസാദ് ജയിലില്‍ കിടന്നത്.