LiveTV

Live

National

അഫ്‌സല്‍ ഗുരു ബലിയാട്, ദേവീന്ദര്‍ സിങിനെക്കുറിച്ച് അന്വേഷണം വേണം; സോണി റസ്ദാന്‍

മഹേഷ് ഭട്ടിന്റെ പത്‌നിയും നടി ആലിയ ഭട്ടിന്റെ മാതാവുമാണ് സോണി റസ്ദാന്‍.

അഫ്‌സല്‍ ഗുരു ബലിയാട്, ദേവീന്ദര്‍ സിങിനെക്കുറിച്ച് അന്വേഷണം വേണം; സോണി റസ്ദാന്‍

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ബലിയാടാണെന്നും ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നടിയും സംവിധായികയുമായ സോണി റസ്ദാന്‍ രംഗത്ത്.

മഹേഷ് ഭട്ടിന്റെ പത്‌നിയും നടി ആലിയ ഭട്ടിന്റെ മാതാവുമാണ് സോണി റസ്ദാന്‍. അഫ്‌സല്‍ ഗുരു എങ്ങനെ ബലിയാടാക്കപ്പെട്ടുവെന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് സോണി റസ്ദാന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, സോണിയുടെ ട്വീറ്റിനെ ചൊല്ലി ട്വിറ്ററിൽ വിവാദം കത്തുക‍യാണ്. ഇതേതുടർന്ന് സോണി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. അഫ്സൽ ഗുരു നിരപരാധിയാണെന്നല്ല പറഞ്ഞത്. എന്നാൽ അദ്ദേഹം ദേവീന്ദർ സിങിനെതിരെ ആരോപണം ഉന്നയിച്ചിട്ടും എന്ത്കൊണ്ട് അക്കാര്യം അന്വേഷിക്കുന്നില്ല എന്നതാണ് ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും സോണി വിശദീകരിച്ചു.